971 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഭൂമിപൂജ ആരംഭിച്ചു

ന്യൂഡൽഹി: 971 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഭൂമി പൂജ ആരംഭിച്ചു. പ്രധാനമന്ത്രിയാണ് തറക്കല്ലിടുന്നത്. ചടങ്ങിനെത്തിയ മോദിയെ സ്പീക്കർ ഓം ബിർള സ്വീകരിച്ചു. 64,500 ചതുരശ്രമീറ്റർ വിസ്തീർണമാണ് കെട്ടിടത്തിനുണ്ടാവുക. രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ൽ​നി​ന്ന്​ ഇ​ന്ത്യാ ഗേ​റ്റ്​ വ​രെ​യു​ള്ള രാ​ജ്​​പ​ഥ്​ വി​പു​ല​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന 'സെ​ൻ​ട്ര​ൽ വി​സ്​​ത' സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്​ പു​തി​യ പാ​ർ​ല​െ​മ​ൻ​റ്​ മ​ന്ദി​രം.

കോ​വി​ഡ്​​വ്യാ​പ​നം അ​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ടു​ത്ത ധ​ന​പ്ര​തി​സ​ന്ധി നേ​രി​ടു​േ​മ്പാ​ൾ ശ​ത​കോ​ടി​ക​ൾ ചെ​ല​വി​ട്ട്​ ആ​ഡം​ബ​ര നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നെ പ്ര​തി​പ​ക്ഷം ചോ​ദ്യം ചെ​യ്​​തി​രു​ന്നു. ടാറ്റക്കാണ് മന്ദിരം പണിയാനുള്ള കരാർ നൽകിയത്. മൂ​ന്നു കോ​ടി​യോ​ളം രൂ​പ​യു​ടെ മാ​ത്രം വ്യ​ത്യാ​സ​ത്തി​ൽ ലാ​ർ​സ​ൻ ആ​ൻ​ഡ്​​ ടൂ​ബ്രോ​യെ (എ​ൽ. ആ​ൻ​ഡ്.​ ടി) ​പി​ന്ത​ള്ളി​യാ​ണ്​ ടാ​റ്റ പ്രോ​ജ​ക്​​ട്​​സ്​ നി​ർ​മാ​ണ ക​രാ​ർ നേ​ടി​യ​ത്.


ഇ​പ്പോ​ഴ​ത്തെ പാ​ർ​ല​മെൻറ്​ മ​ന്ദി​രം പു​തു​ക്കി മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കും. നി​ർ​മാ​ണ​ത്തി​നു​പു​റ​മെ അ​ഞ്ചു വ​ർ​ഷ​ത്തെ പ​രി​പാ​ല​ന ചു​മ​ത​ല​യും ടാ​റ്റ​ക്കാ​ണ്. ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത്​ നി​ർ​മി​ച്ച വൃ​ത്താ​കൃ​തി​യി​ലു​ള്ള ഇ​പ്പോ​ഴ​ത്തെ പാ​ർ​ല​മെൻറ്​ മ​ന്ദി​രം കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ ജീ​ർ​ണി​ച്ചു​വെ​ന്നും ഭാ​വി ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​ത​കി​ല്ലെ​ന്നു​മാ​ണ്​ സ​ർ​ക്കാ​ർ വാ​ദം. അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യം ന​ട​ത്തി ഭാ​വി​യി​ൽ ലോ​ക്​​സ​ഭ​യി​ൽ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ക്കേ​ണ്ടി വ​ന്നാ​ൽ ഒ​രാ​ളെ പോ​ലും കൂ​ടു​ത​ലാ​യി ഇ​രു​ത്താ​ൻ സ്​​ഥ​ല​മു​ണ്ടാ​കി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

പദ്ധതിയെ എതിർക്കുന്ന ഹർജികളിൽ തീർപ്പാകും വരെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ശിലാസ്ഥാപനച്ചടങ്ങിനും കടലാസു ജോലികൾക്കും തടസ്സമില്ല. പ്രധാനമന്ത്രിക്കുപുറമേ ലോക്‌സഭാ സ്പീക്കർ ഓം ബിർളയും ചടങ്ങിൽ സംസാരിക്കും. ചടങ്ങ് ബഹിഷ്‌കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നെങ്കിലും നേതാക്കൾക്കിടയിലെ അഭിപ്രായഭിന്നത കാരണം പിൻവലിച്ചു. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പങ്കെടുക്കുമെന്നാണറിയുന്നത്.

നിലവിലുള്ള പാർലമ​െൻറ്​ മന്ദിരത്തി​​െൻറ സ്വീകരണ കേന്ദ്രവും എ.സി പ്ലാൻറും ഉൾപ്പെടെ 1970 -80കളിൽ നിർമ്മിച്ച 5,200 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ പൊളിക്കും. നിർമാണ സ്​ഥലത്തുള്ള 333 മരങ്ങളിൽ 223 വൃക്ഷത്തൈകൾ പറിച്ചുനടുകയും 100 എണ്ണം നിലനിർത്തുകയും ചെയ്യും. പുതുതായി 290 മരങ്ങൾ നടാനും പരിസ്​ഥിതി മന്ത്രാലയം നിർദേശിച്ചിരുന്നു.

NO MORE UPDATES
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.