ആഗസ്റ്റ് 13 മുതൽ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും​ ദേശീയപതാക പ്രദർശിപ്പിക്കണമെന്ന് മോദി

ന്യൂഡൽഹി: ആഗസ്റ്റ് 13 മുതൽ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയപതാക പ്രദർശിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ​'ഹർ ഘർ തിരങ്ക' എന്ന കാമ്പയിനിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. പുതിയ കാമ്പയിൻ ത്രിവർണവുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൊളോണിയൽ വാഴ്ചയ്‌ക്കെതിരെ പോരാടുമ്പോൾ സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട എല്ലാവരുടെയും മഹത്തായ ധീരതയും പ്രയത്നവും ഇന്ന് നാം ഓർക്കുന്നു. അവരുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും അവരുടെ സ്വപ്നങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള നമ്മുടെ ഉത്തരവാദിത്തം നിറവേറ്റാമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

ജൂലൈ 22ന് ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രത്യേകതയുണ്ട്. ഇന്നാണ് രാജ്യം അതിന്റെ പതാക തെരഞ്ഞെടുത്തതെന്നും മോദി പറഞ്ഞു. ഇതിനൊപ്പം ത്രിവർണ്ണ പതാകയുമായി ബന്ധപ്പെട്ട സമിതിയു​ടെയും പണ്ഡിറ്റ് നെഹ്റു ഉയർത്തിയ ആദ്യ പതാകയുടേയും വിശദാംശങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങളും മോദി പങ്കിട്ടിട്ടുണ്ട്.

Tags:    
News Summary - PM Modi urges people to hoist, display tricolour at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.