ന്യുഡൽഹി: അഞ്ചുവർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി 58 രാജ്യങ്ങൾ സന്ദർശിച്ചതായി വിദേശകാര്യ മന്ത്രാലയം. 2015 മുതൽ 58 രാജ്യങ്ങൾ സന്ദർശിച്ചതായും ഇതിനായി 517.82 കോടി ചെലവായതായും വിദേശകാര്യമന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു.
വിദേശ സന്ദർശനത്തിനിടെ വ്യാപാരം, നിക്ഷേപം, സാേങ്കതികവിദ്യ, പ്രതിരോധ മേഖല എന്നിവയിൽ വിദേശ രാജ്യങ്ങളുമായി ചില ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.
ഫെബ്രുവരിയിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും സംഘവും ഇന്ത്യ സന്ദർശിച്ചപ്പോൾ കോവിഡ് പരിശോധനക്ക് വിധേയനായിരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.