ഗൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായി ഹസ്തദാനം ചെയ്ത് മോദിയും ഷീ ജിങ്പിങ്ങും

ബാലി: ഗൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യമായി ഹസ്തദാനം ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങും. രാത്രി ഭക്ഷണത്തിന് എത്തിയപ്പോഴാണ് ഇരുവരും ഹസ്തദാനം നടത്തുകയും സംസാരിക്കുകയും ചെയ്തത്. എന്നാൽ, ഇരു രാഷ്ട്ര നേതാക്കളും ഉഭയകക്ഷി ചർച്ച നടത്തുമോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ഇതിന് മുമ്പ് ഷാങ്ഹായി കോപപറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടിക്കിടെയാണ് ഇരുവരും തമ്മിൽ കണ്ടത്. ലഡാക്ക് സംഘർഷത്തിന് ശേഷമുള്ള ഇരു രാഷ്ട്രനേതാക്കളുടേയും ആദ്യ കൂടി​ക്കാഴ്ച ഇതായിരുന്നു. എന്നാൽ, അന്ന് ഇരുവരും ഹസ്തദാനം ചെയ്യുകയോ സംസാരിക്കുകയോ ചെയ്തതതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നില്ല.

ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. തുടർന്ന ഇരു രാജ്യങ്ങളും നിരവധി ഉഭയകക്ഷി ചർച്ച നടത്തിയെങ്കിലും പൂർണമായ പ്രശ്ന പരിഹാരമായിരുന്നില്ല.

ഇന്ത്യ-യു.എസ് സഹകരണം ശക്തമാക്കാൻ ധാരണ; മോദിയും ബൈഡനും ചർച്ച നടത്തി

ബാ​ലി (ഇ​ന്തോ​നേ​ഷ്യ): ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യി തു​ട​രാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും ത​മ്മി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ധാ​ര​ണ. നൂ​ത​ന സാ​​​ങ്കേ​തി​ക​വി​ദ്യ​ക​ളും നി​ർ​മി​ത ബു​ദ്ധി​യു​മ​ട​ക്ക​മു​ള്ള​വ​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച ന​യ​ത​ന്ത്ര ഉ​ട​മ്പ​ടി​ക​ൾ ഇ​രു​നേ​താ​ക്ക​ളും അ​വ​ലോ​ക​നം ചെ​യ്തു. യു​ക്രെ​യ്ൻ യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും പ്രാ​ദേ​ശി​ക​വും ആ​​ഗോ​ള​വു​മാ​യ വ​ള​ർ​ച്ച നി​ല​നി​ർ​ത്താ​നാ​വ​ശ്യ​മാ​യ സം​യു​ക്ത നീ​ക്ക​ങ്ങ​ളും ച​ർ​ച്ച ചെ​യ്തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​ഡ്വാ​ൻ​സ്ഡ് ക​മ്പ്യൂ​ട്ടി​ങ്, ഭാ​വി​യു​ടെ സാ​​​ങ്കേ​തി​ക​വി​ദ്യ​ക​ൾ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കും. ഇ​ന്ത്യ-​യു.​എ​സ് സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ ന​ൽ​കി​യ ശ്ര​മ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി മോ​ദി യു.​എ​സ് പ്ര​സി​ഡ​ന്റി​നെ ന​ന്ദി അ​റി​യി​ച്ചു. ഉ​ച്ച​കോ​ടി​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പിം​ഗും പ​ര​സ്പ​രം ഹ​സ്ത​ദാ​നം ന​ൽ​കി. ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് ജോ​ക്കോ വി​ഡോ​ഡോ ഒ​രു​ക്കി​യ അ​ത്താ​ഴ​വി​രു​ന്നി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ ച​ർ​ച്ച ന​ട​ക്കു​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ണ്ടാ​യി​ട്ടി​ല്ല.

ഊർജ വിതരണത്തിലെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് നരേന്ദ്ര മോദി

ബാ​ലി (ഇ​ന്തോ​നേ​ഷ്യ): മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന് ന​യ​ത​ന്ത്ര​ത്തി​ലൂ​ടെ പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും ഊ​ർ​ജ വി​ത​ര​ണ​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഷ്യ​യി​ൽ​നി​ന്നു​ള്ള എ​ണ്ണ ക​യ​റ്റു​മ​തി നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​നു​ള്ള പാ​ശ്ചാ​ത്യ രാജ്യങ്ങളു​ടെ ആ​ഹ്വാ​ന​ത്തി​നി​ടെ​യാ​ണ് ജി 20 ​ഉ​ച്ച​കോ​ടി​യി​ലെ മോ​ദി​യു​ടെ പ​രാ​മ​ർ​ശ​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. അ​തി​വേ​ഗം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ്പ​ദ് വ്യ​വ​സ്ഥ എ​ന്ന നി​ല​ക്ക് ഇ​ന്ത്യ​യു​ടെ ഊ​ർ​ജ സു​ര​ക്ഷി​ത​ത്വം ​ ആ​ഗോ​ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ സം​ബ​ന്ധി​ച്ചും പ്ര​ധാ​ന​മാ​ണെ​ന്ന് മോ​ദി പ​റ​ഞ്ഞു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, കോ​വി​ഡ്, യു​ക്രെ​യ്ൻ യു​ദ്ധം തു​ട​ങ്ങി​യ​വ ലോ​ക സ​മ്പ​ദ്‍വ്യ​വ​സ്ഥ​ക്ക് ആ​ഘാ​ത​മേ​ൽ​പി​ച്ചു. ബു​ദ്ധ​ന്റെ​യും ഗാ​ന്ധി​യു​ടെ​യും ജ​ന്മ​നാ​ട് എ​ന്ന​നി​ല​ക്ക് ലോ​ക​സ​മാ​ധാ​ന​ത്തി​ന് ത​ങ്ങ​ൾ​ക്ക് ഏ​റെ പ​ങ്കു​വ​ഹി​ക്കാ​നാ​വു​മെ​ന്ന് ജി 20​ന്റെ അ​ധ്യ​ക്ഷ​സ്ഥാ​നം ഇ​ന്ത്യ​ക്ക് അ​ടു​ത്ത​വ​ർ​ഷം ല​ഭി​ക്കു​ന്ന​ത് പ​രാ​മ​ർ​ശി​ച്ച് മോ​ദി വ്യ​ക്ത​മാ​ക്കി. അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യ​ട​ക്കം വി​ത​ര​ണ​ത്തി​ൽ ലോ​ക​ത്ത് അ​സ​മ​ത്വം നി​ല​നി​ൽ​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യ പ്ര​ധാ​ന​മ​ന്ത്രി എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും ദ​രി​ദ്ര​ർ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്നും ഉ​ച്ച​കോ​ടി​യി​ലെ ഭ​ക്ഷ്യ-​ഊ​ർ​ജ സു​ര​ക്ഷ സെ​ഷ​നി​ൽ പ​​​​ങ്കെ​ടു​ക്ക​വേ പ​റ​ഞ്ഞു. യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശം ഭ​ക്ഷ്യ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് സൃ​ഷ്ടി​ച്ച​ത്. യു​​ക്രെ​യ്നി​ൽ​നി​ന്നു​ള്ള ഗോ​ത​മ്പ് ക​യ​റ്റു​മ​തി നി​ല​ച്ച​ത് ആ​ഗോ​ള​ത​ല​ത്തി​ൽ ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​യി. രാ​സ​വ​ള​ത്തി​ന്റെ ദൗ​ർ​ല​ഭ്യം ഭാ​വി​യി​ൽ ഭ​ക്ഷ്യ​പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കും. വ​ള​ത്തി​ന്റെ​യും ഭ​ക്ഷ്യ​ധാ​ന്യ​ത്തി​ന്റെ​യും വി​ത​ര​ണം സം​ബ​ന്ധി​ച്ച് ലോ​ക​രാ​ജ്യ​ങ്ങ​ൾ ധാ​ര​ണ​യി​ലെ​ത്ത​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​​പ്പെ​ട്ടു.

Tags:    
News Summary - PM Modi, Xi Jinping Shake Hands At G20 Dinner, But No Bilateral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.