ന്യൂഡൽഹി: വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യ-നെതർലൻഡ് ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും നെതർലൻഡ് പ്രധാനമന്ത്രി മാർക്ക് റുട്ടും തമ്മിലുള്ള കൂടികാഴ്ചയിലാണ് വിവിധ മേഖലകളിൽ പരസ്പരം സഹകരിക്കാൻ ധാരണയായത്. വിവിധ ഇന്ത്യൻ കമ്പനികൾ നെതർലൻഡ് സമൂഹത്തിെൻറ വളർച്ചക്ക് സഹായിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മാർട്ട് റൂട്ട് പറഞ്ഞു.
കൃഷി, ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകളിൽ നെതർലൻഡുമായി സഹകരിക്കുമെന്ന് പ്രധാനമന്ത്രി മോദിയും വ്യക്തമാക്കി. ഇതിെൻറ ഭാഗമായി നെതർലൻഡ് സഹകരണത്തോടെ പൂനൈയിൽ പച്ചക്കറി സംസ്കരണ പ്ലാൻറ് സ്ഥാപിക്കാൻ ധാരണയായതായും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.