മോദിയുള്ളിടത്തോളം കാലം കോൺഗ്രസിന് കശ്മീരിനെ ഒന്നും ചെയ്യാനാവില്ല; ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാനാവില്ല -പ്രധാനമന്ത്രി

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഒരു ശക്തിക്കും ആർട്ടിക്കിൾ 370 തിരികെ കൊണ്ടു വരാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം ആർട്ടിക്കിൾ 370 വീണ്ടും കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യം ജമ്മുകശ്മീരിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

അധികാരം കിട്ടിയതിന് പിന്നാലെ കോൺഗ്രസും ഇൻഡ്യ സഖ്യവും ജമ്മുകശ്മീരിനെതിരായ ഗൂഢാലോചന തുടങ്ങി. രണ്ട് ദിവസം മുമ്പ് അവർ ഇതുസംബന്ധിച്ച് ഒരു പ്രമേയം പാസാക്കി. ജമ്മുകശ്മീർ നിയമസഭയിൽ ആർട്ടിക്കൾ 370നെ അനുകൂലിച്ച് ബാനറുകൾ ഉയർന്നു. തുടർന്ന് കോൺഗ്രസ് സഖ്യം ഇക്കാര്യം ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തു. അതിനെ എതിർത്തവരെ നിയമസഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഈ രാജ്യം ആർട്ടിക്കിൾ 370 വീണ്ടും കൊണ്ടു വരുന്നതിനെ അനുകൂലിക്കുമോയെന്ന് മോദി ചോദിച്ചു.

ബി.ജെ.പി എം.എൽ.എമാർ മാത്രമാണ് ആർട്ടിക്കിൾ 370 വീണ്ടും കൊണ്ടു വരുന്നതിനെതിരെ പ്രതിഷേധിച്ചത്. കോൺഗ്രസ് സഖ്യത്തിന്റെ സത്യം രാജ്യത്തിന് മുഴുവൻ അറിയാമെന്ന് മോദി പറഞ്ഞു.രാജ്യം ഒരിക്കലും ഈ പ്രമേയത്തെ അനുകൂലിക്കില്ല. മോദിയുടത്തോളം കാലം കോൺഗ്രസിന് കശ്മീരിനെ ഒന്നും ചെയ്യാനാവില്ല. അംബേദ്കറിന്റെ ഭരണഘടനയെ കശ്മീരിൽ നടപ്പിലാകുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ശബ്ദ വോ​ട്ടോടെയാണ് പ്രമേയം പാസാക്കിയത്. പ്രമേയം അവതരിപ്പിക്കുന്നതിനിടെ ബി.ജെ.പി അംഗങ്ങൾ നിയമസഭയിൽ സംഘർഷമുണ്ടാക്കിയിരുന്നു.

Tags:    
News Summary - PM Narendra Modi slams NC-Cong's Article 370 resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.