മോദി 23ന് യുക്രെയ്ൻ സന്ദർശിക്കും; 21, 22 തീയതികളിൽ പോളണ്ടിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുക്രെയ്ൻ സന്ദർശനം ഈമാസം 23ന്. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി യുക്രെയ്ൻ സന്ദർശിക്കുന്നത്.

21, 22 തീയതികളിൽ പോളണ്ട് സന്ദർശിച്ചശേഷമാണ് മോദി യുക്രെയ്നിലെത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിന്‍റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈമാസം 21, 22 തീയതികളിൽ പോളണ്ടിൽ ഔദ്യോഗിക സന്ദർശനം നടത്തും. 45 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത് എന്നതിനാൽ സന്ദർശനത്തിന് ഏറെ പ്രധാന്യമുണ്ട്. നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ 70ാം വാർഷികം കൂടി ആഘോഷിക്കുന്ന വേളയിലാണ് ഈ സന്ദർശനം’ -വിദേശ്യകാര്യ മന്ത്രാലയം വ്യക്തമാക്കി.

പ്രസിഡന്‍റ് വൊളാദിമിർ സെലൻസ്കിയുടെ ക്ഷണപ്രകാരമാണ് യുക്രെയ്ൻ സന്ദർശിക്കുന്നത്. 30 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത് എന്നതിനാൽ ഈ സന്ദർശനത്തിന് ഏറെ ചരിത്ര പ്രധാന്യമുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഒരു മാസം മുമ്പാണ് മോദി റഷ്യ സന്ദർശിച്ചത്. നേരത്തെ, ജി7 ഉച്ചകോടിക്കിടെ മോദി സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    
News Summary - PM Narendra Modi to visit Poland and Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.