ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ് ഇൻസ്‌പെക്ടർക്ക് വീരമൃത്യു

ഉധംപൂർ: ജമ്മു കശ്മീരിലെ ഉധംപൂരിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സി.ആർ.പി.എഫ് ഇൻസ്‌പെക്ടറാണ് വീരമൃത്യു വരിച്ചത്.

ഉധംപൂരിൽ ജില്ലയിലെ ദുദു ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ചീൽ, ദുദു എന്നിവിടങ്ങളിൽ സുരക്ഷാസേന നടത്തിയ പെട്രോളിങ്ങിനിടെയാണ് ഭീകരർ വെടിവെപ്പ് നടത്തിയത്. ഈ വെടിവെപ്പിലാണ് ജവാന് ഗുരുതര പരിക്കേറ്റത്. പ്രദേശം വളഞ്ഞ് സി.ആർ.പി.എഫിന്‍റെയും ജമ്മു കശ്മീർ പൊലീസിന്‍റെയും സംയുക്ത പരിശോധന തുടരുകയാണ്.

ഉധംപൂരിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് ദുദുവിലെ പൊലീസ് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ജമ്മുവിലെ കുന്നിൻപ്രദേശങ്ങളിലെ ഭീകരര പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയാണ് ദുദുവിൽ പൊലീസ് പോസ്റ്റ് സ്ഥാപിച്ചത്.

കഴിഞ്ഞ കുറേ മാസങ്ങളായി ജമ്മുവിൽ ഭീകരരുടെ പ്രവർത്തനങ്ങൾ വർധിച്ചു വരികയാണ്. കഴിഞ്ഞ ജൂലൈയിൽ ദോദ ജില്ലയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ ഓഫീസർ അടക്കം മൂന്ന് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.  

Tags:    
News Summary - CRPF officer killed in terrorist ambush in Jammu and Kashmir's Udhampur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.