മുംബൈ: കോവിഡ് സ്ഥിരീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ മഹാന്ത് നൃത്യ ഗോപാല്‍ ദാസുമായി നേരിട്ട് സമ്പർക്കം പുലർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് സ്വയം നിരീക്ഷണത്തിന് പോകുന്നില്ലെന്ന് ശിവ സേന നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്. ആഗസ്ത് 5ന് അയോധ്യയിൽ നടന്ന രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽ പെങ്കടുത്ത ഗോപാല്‍ ദാസിന് ദിവസങ്ങൾക്കകം കോവിഡ് ബാധയേറ്റതായി സ്ഥിരികരിച്ചിരുന്നു.
ട്രസ്റ്റ് അധ്യക്ഷനുമായി സമ്പർക്കം പുലർത്തിയതിനാൽ നിരീക്ഷണ ഘട്ടത്തിൽ കഴിയേണ്ട പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ വന്നു പ്രസംഗിച്ച സാഹചര്യത്തിലാണ് റാവത്തിെൻറ വിമര്‍ശനം. ശിവ സേനയുടെ മുഖപത്രമായ സാമ്നയിൽ തെൻറ കോളത്തിലാണ് സഞ്ജയ് റാവത്ത് വിമർശനവുമായി എത്തിയത്.
''ഭൂമി പൂജ ചടങ്ങില്‍ ട്രസ്റ്റ് അധ്യക്ഷന് ഹസ്തദാനം നല്‍കിയ മോദി ഇപ്പോള്‍ ക്വാറൻറീനിലാണോ...? എന്നും അങ്ങനെ പോകുവാന്‍ തയാറാകുമോയെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. ഭൂമി പൂജ ചടങ്ങില്‍ 75 കാരനായ ട്രസ്റ്റ് അധ്യക്ഷന്‍ വേദിയില്‍ ഉണ്ടായിരുന്നു. അദ്ദേഹം മാസ്‌ക് ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമായി കണ്ടതാണ്. പ്രധാനമന്ത്രിയും ആർ.എസ്.എസ് തലവൻ മോഹന്‍ ഭഗവതും ട്രസ്റ്റ് അധ്യക്ഷനുമായി അടുത്തിടപഴകിയിട്ടുണ്ട്.. പ്രധാനമന്ത്രി മോദി ഭക്തിയോടെ അദ്ദേഹത്തിെൻറ കൈ പിടിച്ചിരുന്നു. അതിനാല്‍, ഞങ്ങളുടെ പ്രധാനമന്ത്രിയും ക്വാറൻറീനില്‍ വരേണ്ടതല്ലേ..?, " സാമ്‌നയിലെ കോളത്തില്‍ റാവത്ത് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.