മുംബൈ: റിസർവ് ബാങ്ക് നടപടി നേരിടുന്ന പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി.) ബാങ്കിൽ നിക്ഷേപകനായ ഒരാൾ കൂടി ഹൃദ യാഘാതത്തെ തുടർന്ന് മരിച്ചു. ഫത്തോമൽ പഞ്ചാബി (59) എന്നയാളാണ് ചൊവ്വാഴ്ച അർധരാത്രി ഹൃദയാഘാതത്തെ തുടർന്ന് മര ിച്ചത്. പി.എം.സി ബാങ്കിൽ വൻ തുക നിക്ഷേപിച്ച ഫത്തോമൽ പണം പിൻവലിക്കാനാവില്ലെന്ന് അറിഞ്ഞതോടെ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
പി.എം.സി ബാങ്ക് നിക്ഷേപകനായ ഓഷിവാര സ്വദേശി സഞ്ജയ് ഗുലാത്തിയും (51) ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പി.എം.സി ബാങ്കിൽ 90 ലക്ഷം രൂപയാണ് സഞജയ് ഗുലാത്തി നിക്ഷേപിച്ചിരുന്നത്. 24 മണിക്കൂറിനുള്ളിലാണ് പി.എം.സി ബാങ്കിലെ രണ്ട് നിക്ഷേപകർ മരിച്ചിരിക്കുന്നത്.
ജെറ്റ് എയർവേസിൽ എഞ്ചീനിയറായിരുന്ന സഞ്ജയ് ഗുലാത്തിക്ക് കമ്പനി പാപ്പരായതോടെ ജോലി നഷ്ടമായിരുന്നു. മാതാപിതാക്കളും ഭാര്യയും ഭിന്നശേഷിക്കാരനായ മകനുൾപ്പെടെ രണ്ട് കുട്ടികളുമുള്ള കുടുംബം ബാങ്കിൽ നിക്ഷേപിച്ച തുക ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച നടന്ന ധർണയിൽ പങ്കെടുത്ത് വീട്ടിലെത്തിയ ശേഷമാണ് ഇദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.