ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് 19 മഹാമാരിയെ ഗൗരവമായി എടുത്തില്ലെന്നും പകരം, മാർച്ച് -ഏപ്രിൽ മാസങ്ങളിൽ നടന്ന പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി ധവള പത്രം പുറത്തിറക്കിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ രണ്ടാം തരംഗത്തിലെ 90 ശതമാനവും മരണവും ഒാക്സിജെൻറ ക്ഷാമത്തെ തുടർന്നായിരുന്നു. പ്രധാനമന്ത്രിയുടെ കണ്ണുനീരിന് ഒരിക്കലും ഉറ്റവരുടെ ജീവൻ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദന തുടയ്ക്കാൻ കഴിയില്ല. അവരുടെ ജീവൻ രക്ഷിക്കാനും കഴിയില്ല. പക്ഷേ ഒാക്സിജന്‍ കഴിയും. ധവളപത്രം പുറത്തിറക്കുന്നത് ഒരിക്കലും കേന്ദ്രസർക്കാറിനെ വിമർശിക്കുന്നതിനല്ല, പകരം മൂന്നാംതരംഗത്തിെൻറ ആഘാതത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനാണ്. രാജ്യത്തിെൻറ കോവിഡ് പ്രതിരോധത്തിൽ എന്ത് തെറ്റാണ് സംഭവിച്ചതെന്നതിനെക്കുറിച്ച് വിവരങ്ങളും ഉൾക്കാഴ്ചകളും നൽകുകയാണ് ലക്ഷ്യം -രാഹുൽ ഗാന്ധി പറഞ്ഞു.
കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് നഷടപരിഹാരം നൽകാൻ സർക്കാറിന് കഴിയില്ലെന്ന് വ്യക്തമാക്കിയതിനെതിരെയും രാഹുൽ ഗന്ധി വിമർശിച്ചു. പെട്രോൾ ഡീസൽ വില വർധനയിലുടെ നാലു ലക്ഷം കോടി രൂപയാണ് കേന്ദ്രം സൃഷ്ടിക്കുന്നത്. വരുമാനദായകർ നഷ്ടമായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡിെൻറ മൂന്നാം തരംഗത്തിനെ എങ്ങനെ നേരിടണമെന്നതിെൻറ ബ്ലൂ പ്രിൻറാണ് ഇൗ പ്രബന്ധം. രണ്ടാം തരംഗം കൈകാര്യം ചെയ്തതിൽനിന്ന് സർക്കാറിെൻറ ഉൾക്കാഴ്ചയും പ്രവർത്തനങ്ങളും തെറ്റാണെന്ന് തെളിഞ്ഞു. അതിലൂടെ മൂന്നാം തരംഗം രാജ്യത്തിന് വിനാശകരമായി തീരും -രാഹുൽ ഗാന്ധി പറഞ്ഞു.
മൂന്നാം തരംഗത്തിെൻറ വരവാണ് ഇനിയെന്ന് രാജ്യത്തെ എല്ലാവർക്കും അറിയാം. സർക്കാർ അതിനെ നേരിടാൻ തീർച്ചയായും പരിശ്രമിക്കണം. അതാണ് ഞങ്ങളുടെ ലക്ഷ്യം. വാക്സിനേഷനാണ് നെടുംതൂൺ. 100 ശതമാനം വാക്സിനേഷനാണ് ഏറ്റവും പ്രധാനം. അവശ്യമായ ആശുപത്രി കിടക്കകളും ഒാക്സിജൻ, വെൻറിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമാണ് രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം. അതിെൻറ ലഭ്യത ഉറപ്പാക്കണം -രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.