ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ സി.ബി.െഎ അന്വേഷണ സംഘത്തിനെതിരെ മെഹുൽ ചോക്സി. തെൻറ സ്വത്തുവകകൾ പിടിച്ചെടുത്തതും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും ഇന്ത്യയിലെ ഒാഫീസുകൾ പൂട്ടിച്ചതുമുൾപ്പെടെ മുൻവിധിയോടുള്ള നടപടികളാണ് അന്വേഷണസംഘത്തിൽ നിന്നുണ്ടായതെന്ന് ചോക്സി സി.ബി.െഎെക്കതിരായ കത്തിൽ ചൂണ്ടികാട്ടുന്നു.
മുൻനിശ്ചയിക്കപ്പെട്ടതുപോലെ നിയമപരമായ നടപടികളിൽ പോലും അന്വേഷണ ഏജൻസി ഇടപെടുന്നുവെന്നും മാർച്ച് ഏഴിന് പുറത്തുവിട്ട കത്തിൽ ആരോപിക്കുന്നു.
തെൻറ പാസ്പോർട്ട് സസ്പെൻഡ് ചെയ്തു. പാസ്പോർട്ട് ഇല്ലാതെ എങ്ങനെ ഇന്ത്യയിലേക്ക് തിരിച്ചു വരാൻ കഴിയും. എന്തുകൊണ്ടാണ് പാസ്പോർട്ട് റദ്ദാക്കുന്നതെന്ന് മുംബൈയിലെ റീജണൽ പാസ്പോർട്ട് ഒാഫീസ് അറിയിച്ചിരുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന തനിക്ക് ചികിത്സക്ക് വേണ്ടി പോലും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഫെബ്രുവരിയിൽ ഹൃദയസംബന്ധമായ ശസ്ത്രക്രിയ നടന്നിരുന്നു. അതിെൻറ തുടർ ചികിത്സകൾ നടത്താൻ കഴിയുന്നില്ലെന്നും ചോക്സി പറയുന്നു.
ഇന്ത്യൻ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് വജ്ര വ്യാപാരി നീരവ് മോദിയും അദ്ദേഹത്തിെൻറ അമ്മാവനും സ്വർണ വ്യാപാരിയുമായ ചോക്സിയും ചേർന്ന് നടത്തിയത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ മോദിയും ചോക്സിയും ഇന്ത്യ വിട്ടിരുന്നു. തുടർന്ന് സി.ബി.െഎ ഇരുവരുടെയും പാസ്പോർട്ട് റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.