ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിെൻറ പുതിയ കണക്കനുസരിച്ച് തട്ടിപ്പ് തുകയിൽ വർധന. 11,400 കോടിയുടെ വെട്ടിപ്പാണ് നടന്നെതന്ന പഴയ കണക്ക് ബാങ്ക് തിരുത്തി. ചൊവ്വാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച രേഖകൾ പ്രകാരം 1323 കോടിയുടെ കൂടി ക്രമക്കേട് നടന്നതായാണ് ബാങ്ക് വെളിപ്പെടുത്തുന്നത്. ഇതോടെ ആകെ തട്ടിപ്പ് തുക 12,723 കോടിയുടേതായി. വജ്രവ്യാപാരി നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് 11,400 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് ഫെബ്രുവരി 14ന് ബാങ്ക് നടത്തിയ ആദ്യ വെളിപ്പെടുത്തൽ. മുംബൈയിലെ ബ്രാഡിഹൗസ് ശാഖയിൽ നിന്ന് ഉദ്യോഗസ്ഥ ഒത്താശയോടെ ജാമ്യപത്രം സംഘടിപ്പിച്ച് വിദേശ ബാങ്കുകളിൽ നിന്ന് ഹ്രസ്വകാല വായ്പയെടുത്താണ് ഇവർ വൻതുക ബാങ്കിനെ കബളിപ്പിച്ചത്. വിദേശ ബാങ്കുകൾ നടത്തിയ സൂക്ഷ്മപരിശോധനയിൽ കൂടുതൽ ജാമ്യപത്രങ്ങൾ കണ്ടെത്തിയെന്നും ഇേതതുടർന്നാണ് തട്ടിപ്പ് തുക ഉയർന്നതെന്നും ബാങ്ക് അറിയിച്ചു.
ഇൗ വാർത്ത പുറത്തുവന്നതിനുപിന്നാലെ പി.എൻ.ബി ഒാഹരിവില 12 ശതമാനം കൂപ്പുകുത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു ഘട്ടത്തിൽ 14 ശതമാനം വിലയിടിഞ്ഞ് കഴിഞ്ഞവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 96.10ൽ എത്തിയശേഷമാണ് 98.35ലേക്കുയർന്ന് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഒാഹരിവിപണിയിൽ 12.18 ശതമാനം വിലയിടിഞ്ഞ് 98.35ലും വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളിലായി 4547 കോടിയുടെ നഷ്ടമാണ് ബാങ്ക് ഒാഹരികൾക്കുണ്ടായത്. തട്ടിപ്പ് പുറത്തുവന്നതുമുതൽ പി.എൻ.ബി ഒാഹരികളിൽ 40 ശതമാനം വിലയിടിവുണ്ടായതായാണ് കണക്ക്.
അതിനിടെ, നീരവ് മോദി സ്ഥാപിച്ച ഫയർസ്റ്റാർ ഡയമണ്ട് എന്ന കമ്പനി ന്യൂയോർക്കിലെ കോടതിയിൽ പാപ്പർ ഹരജി നൽകിയതായി റോയിേട്ടഴ്സ് വാർത്തഏജൻസി റിപ്പോർട്ട് ചെയ്തു. 650 കോടിയുടെ ആസ്തിയാണ് കമ്പനി രേഖകളിൽ കാണിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.