പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

ചാലക്കുടി : മൊബൈൽ ഫോണിൽ വന്ന മിസ്​ഡ്​ കോളിൽ തിരിച്ചു വിളിച്ചതു വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിരയാക്കിയ കേസിൽ ഒളിവിലായിരുന്ന രണ്ടാമനെയും അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ല മംഗലംഡാം പാണ്ടാങ്കോട് സ്വദേശി ജീവിൻ വർഗ്ഗീസ് (29 ) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐ.പി.എസിന്‍റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡി.വെെ.എസ്​.പി: സി.ആർ സന്തോഷും സംഘവുമാണ് ഇയാളെ പിടികൂടിയത്.

രണ്ട് വർഷങ്ങൾക്ക് മുമ്പ്​ പെൺകുട്ടിയുടെ ഫോണിലേക്ക് ജിവിന്‍റെ സുഹൃത്തായ വയനാട് കേണിച്ചിറ സ്വദേശി രജീഷിന്‍റെ ഫോണിൽ നിന്നും മിസ്​ഡ്​ കോൾ വന്നതാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പെൺകുട്ടി മിസ്ഡ് കോൾ വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചതോടെ രജീഷ് പരിചയപ്പെടുകയും തുടർന്ന് പെൺകുട്ടിയെ തുടരെ വിളിച്ച് പരിചയം വളർത്തിയെടുക്കുകയുമായിരുന്നു. കൂടെ ജോലി ചെയ്യുന്ന ജീവിനും പെൺകുട്ടിയുടെ നമ്പർ കൈക്കലാക്കി ഫോണിലൂടെ സൗഹൃദം ദൃഢമാക്കി. കഴിഞ്ഞ മാസം പെൺകുട്ടിയെ നേരിൽ കാണാനാഗ്രഹമുണ്ടെന്ന് പറഞ്ഞ് ചാലക്കുടിയിലെത്തിയ ഇരുവരും പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊരട്ടിയിൽ നിന്നും ചാലക്കുടിയിലേക്ക് വിളിച്ചു വരുത്തുകയും സംസാരമധ്യേ പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കി ഓട്ടോറിക്ഷയിൽ പെൺകുട്ടിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കൾ വിവരമറിഞ്ഞതോടെ പോലീസിൽ പരാതിപ്പെടുകയും കൊരട്ടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ വയനാട് സ്വദേശിയെ രണ്ട് ദിവസത്തിനുള്ളിൽ പിടികൂടുകയും ചെയ്തുവെങ്കിലും ജിവിനെ പിടികൂടാനായിരുന്നില്ല. ഇതിനെ തുടർന്ന് പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജീവിൻ പിടിയിലാവുന്നത്. കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ, ഡിവൈഎസ്പിയുടെ പ്രത്യേകാന്വേഷണ സംഘത്തിൽ എസ്ഐ മാരായ ജോഷി ടി.സി, ജിനു മോൻ തച്ചേത്ത്, എഎസ്ഐമാരായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒ. മാരായ വി.യു സിൽജോ, എ.യു റെജി, എം.ജെ.ബിനു എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    
News Summary - pocso case arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.