ന്യൂഡൽഹി: ജാമിഅ മില്ലിയ അലുംനി അസോസിയേഷൻ പ്രസിഡൻറ് ഷിഫ ഉർ റഹ്മാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വടക്കു കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ അക്രമങ്ങളിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഷിഫ ഉർ റഹ്മാനെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ചോദ്യം ചെയ്തപ്പോൾ ലഭിച്ച നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഷിഫയെ അറസ്റ്റ് ചെയ്തതെന്നാണ് ഡൽഹി പൊലീസിൻെറ വാദം. കോവിഡ് മറവിൽ ഡൽഹി പൊലീസ് ഒരു വിഭാഗത്തെ പ്രത്യേകമായി വേട്ടയാടുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് പുതിയ അറസ്റ്റ്.
നേരത്തെ ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാമിനെതിരെ ഡൽഹി പൊലീസ് കുറ്റപ്പത്രം സമർപ്പിച്ചിരുന്നു രാജ്യദ്രോഹ കുറ്റമാണ് ഷർജീലിനെതിരെ ചുമത്തിയത്. ഡിസംബർ 15ന് ജാമിഅ മിലിയ സർവകലാശാലയിൽ നടത്തിയ പ്രസംഗം സ്പർധയുണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് ഡൽഹി െപാലീസ് ഷർജിലിെന അറസ്റ്റ് ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.