കൊൽകത്ത: ബംഗാളിൽ മുഖമന്ത്രി മമത ബാനർജിയുടെ പിന്തുണയില്ലാത്ത സ്ത്രീകൾ ബലാത്സംഗത്തിനിരയാകുമെന്ന പരാമർശം നടത്തിയ ബി.ജെ.പി നേതാവ് രൂപ ഗാംഗുലിക്കെതിരെ കേസെടുത്തു. ‘‘പശ്ചിമബംഗാള്‍ സര്‍ക്കാരിനെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പിന്തുണക്കുന്നവര്‍ക്ക് അവരുടെ സഹോദരിയേയോ ഭാര്യയേയോ മമതയുടെ സംരക്ഷണമില്ലാതെ ബംഗാളിലേക്ക് അയക്കാന്‍ ധൈര്യമുണ്ടോ? ബലാത്സംഗത്തിന് ഇരയാകാതെ അവര്‍ 15 ദിവസത്തിനുള്ളില്‍ രക്ഷപ്പെടുകയാണെങ്കില്‍, അപ്പോള്‍ എന്നോടു പറയൂ’’– എന്നതായിരുന്നു രൂപ ഗാഗുലിയുടെ പ്രസ്താവന.
വിവാദ പ്രസ്താവനക്കെതിരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലാണ് പൊലീസ് രൂപക്കെതിരെ കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച വാര്‍ത്ത ഏജന്‍സിയോട് സംസാരിക്കുമ്പോഴായിരുന്നു രൂപയുടെ വിവാദ പ്രസ്താവന.
ആരെങ്കിലും സംരക്ഷിക്കാനില്ലാതെ ഒരു സ്ത്രീക്ക് ബംഗാളില്‍ ഒരു രാത്രിപോലും ഒറ്റക്ക് കഴിച്ചു കൂട്ടാന്‍ ആകില്ലെന്നും രൂപ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.