ലഖ്നോ: ഉത്തർ പ്രദേശിലെ അംറോഹയിൽ ഞായറാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് കോൺസ്റ്റബിൾ കൊല്ലപ് പെട്ടു. ഹാർഷ് ചൗധരി എന്ന 26കാരനാണ് കൊല്ലപ്പെട്ടത്. ക്രിമിനലുകളുമായുണ്ടായ വെടിവെപ്പിൽ പരിക്കേറ്റാണ് കോൺ സ്റ്റബിൾ മരണത്തിന് കീഴടക്കിയത്.
പൊലീസ് തിരയുന്ന ക്രിമിനലുകൾ ബച്ചരോൺ മേഖലയിൽ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് രാത്രി എഴിനും എട്ടിനുമിടയിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് ഏറ്റമുട്ടൽ ഉണ്ടായത്. പ്രതിെക്കതിരെ 19 ക്രിമിനൽ കേസുകളാണുണ്ടയിരുന്നത്. പൊലീസ് ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ആ സമയം പ്രതി െപാലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. വെടിെവപ്പിനിടെ ഹാർഷിന് പരിക്കേൽക്കുകയും ചെയ്തുവെന്ന് െപാലീസ് പറയുന്നു. ഹാർഷിെന ഉടെന ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.
ഹാർഷിെൻറ ഭാര്യക്ക് നഷ്ടപരിഹാരമായി 40 ലക്ഷം രൂപയും രക്ഷിതാക്കൾക്ക് 10 ലക്ഷം രൂപയും യു.പി സർക്കാർ പ്രഖ്യാപിച്ചു. കൂടാെത കുടുംബാംഗങ്ങളിെലാരാൾക്ക് സർക്കാർ േജാലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.