എം.പിക്കെതിരെ ഹണിട്രാപ്പ്​ ഒരുക്കിയ യുവതിയെ തിരിച്ചറിഞ്ഞു

ന്യൂഡൽഹി: ഗുജറാത്തിൽ നിന്നുള്ള ബി.ജെ.പി എം.പിയെ ഹണിട്രാപ്പിൽപെടുത്തിയ യുവതിയെ തിരിച്ചറിഞ്ഞതായി പൊലീസ്​. യുവതിയും സംഘവും ഗുജറാത്തിലെ വൽസാദ്​ മണ്ഡലത്തിലെ എം.പിയായ കെ.സി പ​േട്ടലിനെ ഹണിട്രാപ്പിൽ പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തകയും ചെയ്യുകയായിരുന്നു. എം.പിയുടെ പരാതിയിൽ കേസ്​ രജിസ്​റ്റർ ചെയ്​ത ഡൽഹി പൊലീസ്​ യുവതിയുടെ വസതിയിൽ റെയ്​ഡ്​ നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. യുവതിയെയും സംഘത്തെയും ഉടൻ പിടികൂടുമെന്ന്​ പൊലീസ്​ അറിയിച്ചു.

സഹായം ചോദിച്ചെത്തിയ തന്നെ എം.പി ബലാത്സംഗത്തിനിരയാക്കിയെന്ന്​ ആരോപിച്ച്​ യുവതി നേരത്തെ ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നു. മാർച്ച്​ മൂന്നിന്​ അത്താഴവിരുന്നിന്​ ഒൗദ്യോഗിക വസതിയിലേക്ക്​ ക്ഷണിച്ച എം.പി തന്നെ ബലാത്സംഗം ചെയ്​തുവെന്നായിരുന്നു​ യുവതിയുടെ പരാതി.

എന്നാൽ, യുവതിയും സംഘവും തന്നെ ‘ഹണി ട്രാപ്പി’ൽ പെടുത്തിയ ശേഷം അഞ്ചു കോടി രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന പരാതിയുമായി എം.പി രംഗ​െത്തായിരുന്നു.  അന്വേഷണത്തിൽ പാർലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തുകയിരുന്നു.

ചതിയിൽ പെടുത്തി  നഗ്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പകർത്തുകയും അത്​ കാണിച്ച്​ ഭീഷണിപ്പെടുത്തി അഞ്ചു കോടി രൂപ ആവശ്യപ്പെടുകയും ചെയ്തതായാണ്​ എം.പിയുടെ പരാതി.

Tags:    
News Summary - Police identify woman who 'trapped' MP, tried to extort Rs 5 cr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.