സിഖ് തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വൻ സംഘർഷം; 30 പൊലീസുകാർക്കടക്കം പരിക്ക്

ചണ്ഡീഗഢ്: രാജ്യത്തെ ജയിലുകളിലുള്ള സിഖ് തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർ പൊലീസുമായി ഏറ്റുമുട്ടി വൻ സംഘർഷം. സംഭവത്തിൽ 30 പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ് വാഹനങ്ങൾ പ്രതിഷേധക്കാർ തകർത്തു. പഞ്ചാബിൽ മൊഹാലി - ചണ്ഡീഗഢ് അതിർത്തിയിലാണ് സംഭവം.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധവുമായി നീങ്ങാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചപ്പോൾ ചണ്ഡീഗഢ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഇതോടെ ജലപീരങ്കി വാഹനം, കലാപം തടയാനുള്ള പൊലീസിന്‍റെ ‘വജ്ര’ വാഹനം, രണ്ട് പൊലീസ് ജീപ്പ്, അഗ്നിശമന സേന വാഹനം തുടങ്ങിയവ പ്രതിഷേധക്കാർ നശിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഖ്വാമി ഇൻസാഫ് മോർച്ചയുടെ ബാനറുമേന്തിയാണ് പ്രതിഷേധക്കാർ എത്തിയത്.

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തുടനീളമുള്ള വിവിധ ജയിലുകളിൽ കഴിയുന്ന സിഖ് തടവുകാരുടെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജനുവരി ഏഴ് മുതൽ പഞ്ചാബിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവർ ഇക്കാര്യം ഉന്നയിച്ച് വൈ.പി.എസ് ചൗക്കിൽ പ്രതിഷേധിക്കുന്നുണ്ട്. ഇതിനിടെ ചിലർ വാളുകളും വടികളുമായി ഒത്തുകൂടുകയായിരുന്നു.

Tags:    
News Summary - Police Injured In Clash With Protesters Seeking Release Of Sikh Prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.