ക്രമസമാധാന പ്രശ്നമെന്ന്; കശ്മീരിനെ കുറിച്ചുള്ള പൊതുയോഗത്തിന് ഡൽഹിയിൽ വിലക്ക്

ന്യൂഡൽഹി: കശ്മീരിലെ മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളി സംബന്ധിച്ച് ഗാന്ധി പീസ് ഫൗണ്ടേഷൻ ഹാളിൽ സംഘടിപ്പിക്കാനിരുന്ന പൊതുയോഗത്തിന് വിലക്ക്. ക്രമസമാധാന പ്രശ്നം ഉന്നയിച്ചാണ് ഡൽഹി പൊലീസ് ​നടപടി. ബുധനാഴ്ച വൈകീട്ട് മൂന്നിനായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.

ഡൽഹി യൂനിവേഴ്സിറ്റി പ്രഫസർ നന്ദിത നരൈൻ, ജമ്മു കശ്മീർ ഹൈകോടതി റിട്ട. ജഡ്ജ് ഹുസൈൻ മസൂദ്, സി.പി.എം നേതാവ് എം​.വൈ തരിഗാമി, സിനിമ പ്രവർത്തകൻ സഞ്ജയ് കാക്, യുനൈറ്റഡ് പീസ് അലയൻസ് ചെയർപേഴ്സൻ ഷാഹിദ് സലീം, മുതിർന്ന മാധ്യമപ്രവർത്തകൻ അനിൽ ചമാദിയ എന്നിവരാണ് പരിപാടിയിൽ പ്രഭാഷകരായി എത്തേണ്ടിയിരുന്നത്.

പരിപാടിയുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നം ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്നും അതിനാൽ ഹാൾ ബുക്കിങ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഐ.പി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറാണ് ഗാന്ധി പീസ് ഫൗണ്ടേഷന് നിർദേശം നൽകിയത്. പൊലീസ് നിർദേശം ലഭിച്ചയുടൻ ബുക്കിങ് റദ്ദാക്കിയതായി ഗാന്ധി പീസ് ഫൗണ്ടേഷൻ ഭാരവാഹി കുമാർ പ്രശാന്ത് അറിയിച്ചു. എതാനും വിദ്യാർഥികളും അധ്യാപകരുമാണ് പരിപാടിയുടെ സംഘാടകരെന്നും അതൊരു പ്രതിഷേധ പരിപാടിയല്ല, പൊതുയോഗമായിരുന്നെന്നും പരിപാടിയിലെ പ്രഭാഷകരിലൊരാൾ പ്രതികരിച്ചു.

Tags:    
News Summary - Police said law and order problem; Public meeting on Kashmir banned in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.