നി​യ​മം ലം​ഘി​ക്കു​ന്ന ഓ​ട്ടോ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി പൊ​ലീ​സ്

ബം​ഗ​ളൂ​രു: യാ​ത്ര​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി ട്രാ​ഫി​ക് പൊ​ലീ​സ്. ഇ​തി​നാ​യി കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, മ​ജ​സ്റ്റി​ക് ബ​സ് സ്റ്റേ​ഷ​ൻ, സാ​റ്റ​ലൈ​റ്റ് ബ​സ്ടെ​ർ​മി​ന​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന തു​ട​ങ്ങി. വി​വി​ധ കു​റ്റ​ങ്ങ​ൾ ചെ​യ്ത 151 ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മോ​ശം പെ​രു​മാ​റ്റം, നി​ശ്ച​യി​ച്ചു​ന​ൽ​കി​യ സ്ഥ​ല​ങ്ങ​ളി​ല​ല്ലാ​തെ വാ​ഹ​നം നി​ർ​ത്തി​യി​ട​ൽ, മീ​റ്റ​റി​ൽ കാ​ണി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ണം ഈ​ടാ​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് ന​ട​പ​ടി. ഇ​തി​നാ​യി പ്ര​ത്യേ​ക പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച​താ​യി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ (ട്രാ​ഫി​ക് -വെ​സ്റ്റ്) സു​മ​ൻ പെ​ന്നെ​ക​ർ അ​റി​യി​ച്ചു.

ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്. 151 കേ​സു​ക​ളി​ൽ 90 എ​ണ്ണ​വും ഡ്രൈ​വ​ർ​മാ​ർ യൂ​നി​ഫോം ധ​രി​ക്കാ​ത്ത​തി​നാ​ലാ​ണ്. ഓ​ട്ടം വി​ളി​ച്ചാ​ൽ പോ​കാ​ത്ത​തി​നാ​ണ് 18 കേ​സു​ക​ൾ എ​ടു​ത്ത​ത്. മ​റ്റു നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കാ​ണ് 43 കേ​സു​ക​ൾ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും പ​തി​വാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ‘സ​ഞ്ചാ​ര സ​മ്പ​ർ​ക്ക’ എ​ന്ന പേ​രി​ൽ ട്രാ​ഫി​ക് പൊ​ലീ​സ് പൊ​തു​ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തി​യി​രു​ന്നു. വി​ളി​ച്ചാ​ൽ ഓ​ട്ടം പോ​കാ​തി​രി​ക്ക​ൽ, അ​മി​ത യാ​ത്ര​ക്കൂ​ലി ഈ​ടാ​ക്ക​ൽ, മോ​ശം പെ​രു​മാ​റ്റം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ കൂ​ടു​ത​ലാ​യും ഉ​ണ്ടാ​യ​ത്.

Tags:    
News Summary - Police to take strict action against law-breaking autos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.