ന്യൂഡൽഹി: മോദിയേക്കാളും വലിയ ഹിന്ദുവാരാണെന്ന മത്സരത്തിലാണ് ആം ആദ്മി പാർട്ടിയും കോൺഗ്രസുമെന്ന വിമർശനവുമായി എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വോട്ടുകൾ ഭിന്നിപ്പിച്ചുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ഹിന്ദു വോട്ടുകൾ ബി.ജെ.പിക്ക് കൂടുതലായി ലഭിച്ചതാണ് അവരുടെ വിജയത്തിന് കാരണമെന്ന് ഉവൈസി പറഞ്ഞു.
കേരളത്തിലേക്കും തെലങ്കാനയിലേക്കും കടന്നുവരാൻ ബി.ജെ.പിക്ക് കഴിയില്ലെന്നും ഉവൈസി പറഞ്ഞു. മുസ്‍ലിം സമൂഹവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല. ഇതേ സമീപനം തന്നെയാണ് കോൺഗ്രസും എ.എ.പിയും പിന്തുടരുന്നതെന്നും ഉവൈസി കുറ്റപ്പെടുത്തി.
മോദിയേക്കാളും വലിയ ഹിന്ദുവാരാണെന്ന് തെളിയിക്കാനുള്ള മത്സരം നടക്കുമ്പോൾ ഇന്ത്യൻ ദേശീയതക്ക് എന്താണ് സംഭവിക്കുകയെന്നും ഉവൈസി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.