മുംബൈ: മഹാരാഷ്ട്രയിൽ ടിപ്പു സുൽത്താനെ ചൊല്ലി ഭരണ-പ്രതിപക്ഷ പോര്. മലാഡ്, മൽവാണിയിലെ നവീകരിച്ച മൈതാനത്തിന്റെ പേരിനെ ചൊല്ലിയാണ് വാക്പോര്. കാലങ്ങളായി ടിപ്പു സുൽത്താൻ ഗ്രൗണ്ട് എന്നാണ് മൈതാനം അറിയപ്പെടുന്നത്.
എം.എൽ.എ ഫണ്ടിറക്കി നവീകരിച്ച മൈതാനം കോൺഗ്രസ് നേതാവായ മന്ത്രി അസ്ലം ശൈഖ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തതോടെയാണ് തർക്കം. മൈതാനത്തിന് ടിപ്പു സുൽത്താന്റെ പേരിടുകയാണെന്ന് ആരോപിച്ച് ബി.ജെ.പി, ബജ്റംഗ് ദൾ പ്രവർത്തകരും നേതാക്കളും തെരുവിലിറങ്ങി.
നിരവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ഒരാളുടെ പേര് മൈതാനത്തിനിടാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മൈതാനത്തിന് പുതുതായി പേരിട്ടിട്ടില്ലെന്ന് മന്ത്രി അസ്ലം ശൈഖ് വ്യക്തമാക്കി. പേരിടാനുള്ള അധികാരം നഗരസഭക്കാണെന്നും അത്തരം നിർദേശം ഇതുവരെ ഇല്ലെന്നും ശിവസേന നേതാവായ മന്ത്രി ആദിത്യ താക്കറെയും പറഞ്ഞു.
ചരിത്രം തങ്ങൾക്കു മാത്രമേ അറിയൂ എന്നാണ് ബി.ജെ.പിക്കാരുടെ ധാരണയെന്നും ടിപ്പു സുൽത്താൻ ആരാണെന്ന് അവർ ഞങ്ങളെ പഠിപ്പി ക്കേണ്ടെന്നുമാണ് ശിവസേന വക്താവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.