ബഹുഭാര്യാത്വം: ഭരണഘടന ബെഞ്ച്​ പുനഃസംഘടിപ്പിക്കും

ന്യൂഡൽഹി: ബഹുഭാര്യാത്വം, നിക്കാഹ്​ ഹലാല എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികളിൽ വാദം കേൾക്കുന്ന ഭരണഘടനാ ബെഞ്ച്​ പുനഃസംഘടിപ്പിക്കാൻ സുപ്രീംകോടതി.

എട്ടു ഹരജികളാണ്​ ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ഹേമന്ദ്​ ഗുപ്ത, സൂര്യ കാന്ത്​, എം.എം സുന്ദരേശ്​, സുധാംശു ധുലിയ എന്നിവർ ഉൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനക്ക്​ വിട്ടിരുന്നത്​. ​മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ, ന്യൂനപക്ഷ കമീഷൻ എന്നിവയുടെ അഭിപ്രായം തേടി ​നോട്ടീസ്​ അയക്കുകയും ചെയ്തിരുന്നു.

എന്നാൽ ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ഹേമന്ദ്​ ഗുപ്ത എന്നിവർ വിരമിച്ചതിനാൽ ബെഞ്ച്​ പുനഃസംഘടിപ്പിക്കണമെന്ന്​ ഹരജിക്കാരനായ അഡ്വ. ​അശ്വിനി കുമാർ ഉപാധ്യായ ചീഫ്​ ജസ്റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച്​ മുമ്പാകെ ആവശ്യപ്പെടുകയായിരുന്നു. ബെഞ്ച്​ രൂപവൽക്കരിക്കുമെന്ന്​ ചീഫ്​ ജസ്റ്റിസ്​ അറിയിച്ചു. 

Tags:    
News Summary - Polygamy: Constitution bench to be reconstituted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.