ചണ്ഡിഗഢ്: ജെ.എൻ.യുവിൽ എ.ബി.വി.പിക്കാർ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കകത്തും പുറത് തും കടുത്ത പ്രതിഷേധമുയരുന്നു. രാജ്യത്തുടനീളമുള്ള സർവകലാശാല കാമ്പസുകളിലെ വിദ് യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പോണ്ടിച്ചേരി സർവകലാശാല, ബംഗളൂരു സർവക ലാശാല, ഹൈദരാബാദ്- അലീഗഢ് സർവലകലാശാലകൾ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം അല യടിച്ചു. ഇന്ത്യക്കു പുറത്ത് ഒാക്സ്ഫഡിലെയും കൊളംബിയയിലെയും വിദ്യാർഥികൾ ജെ.എൻ. യുവിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കാമ്പസുകളിൽ വിദ്യാർഥികൾക്ക് സുരക്ഷ ഒരുക ്കണമെന്ന പോസ്റ്ററുകൾ ഉയർത്തിയായിരുന്നു ഇത്. ലണ്ടനിലെ ബ്ലൂംസ്ബറിയിലും പ്രതിഷേധം നടന്നു.
ഹരിയാന സ്പീക്കർ ഗ്യാൻ ചന്ദ് ഗുപ്തയുടെ സെമിനാറിലെ പ്രസംഗം പഞ്ചാബ് സർവകലാശാലയിലെ വിദ്യാർഥികൾ തടസ്സപ്പെടുത്തി. ബാനറുകളേന്തിയ ഇടതു സംഘടനയിൽപ്പെട്ടവർ ബി.ജെ.പിക്കും ആർ.എസ്.സിനുമെതിരെ മുദ്രാവാക്യമുയർത്തി.
മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ബാബാ സാേഹബ് അംബേദ്കർ മറാത്ത്വാദ യൂനിവേഴ്സിറ്റി വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്താണ് പ്രതിഷേധിച്ചത്. മുംബൈയിലെ ഗേറ്റ്േവ ഓഫ് ഇന്ത്യയുടെ പരിസരത്തു നടന്ന പ്രതിേഷധത്തിൽ മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അഹ്വാദും അണിചേർന്നു. കുട്ടികളുടെ കൂടെ ഇരുന്ന് അവരുടെ ആവശ്യങ്ങൾ ചർച്ചചെയ്തു.
ഹൈദരാബാദിലും വിദ്യാർഥിപ്രതിഷേധം അരങ്ങേറി. ടാങ്ക് ബുന്ദിലെ അംബേദ്കർ പ്രതിമക്കു സമീപം വിദ്യാർഥികൾക്കൊപ്പം സാധാരണക്കാരും അണിനിരന്നു. നരേന്ദ്ര മോദിക്കും സി.എ.എക്കുമെതിരിൽ അവർ മുദ്രാവാക്യമുയർത്തി. ഹൈദരാബാദ് സർവകലാശാല വിദ്യാർഥികളും ബാനറുമായി പ്രതിഷേധിച്ചു.
കോൺഗ്രസ് വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചു
ന്യൂഡൽഹി: ജെ.എൻ.യുവിലെ അതിക്രമം മുൻനിർത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചു. കാമ്പസിൽ ഉണ്ടായ സംഭവങ്ങളിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിന് നാലംഗ സമിതിയെയാണ് നിയോഗിച്ചത്്.
ഹൈബി ഈഡൻ എം.പിയും സംഘത്തിൽ അംഗമാണ്. മഹിള കോൺഗ്രസ് അധ്യക്ഷ സുസ്മിത ദേവ്, ജെ.എൻ.യു സ്റ്റുഡൻറ്സ് യൂനിയൻ മുൻപ്രസിഡൻറ് സയ്യിദ് നസീർ ഹുസൈൻ എം.പി, അമൃത ധവാൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.