ന്യൂഡൽഹി: മൊബൈൽ നമ്പർ പോർട്ടബിലിറ്റി മാതൃകയിൽ ടെലിവിഷൻ സേവനദാതാക്കളെയും മാ റ്റാൻ അവസരം ഒരുങ്ങുന്നു. സേവനദാതാക്കളുടെ പിടിപ്പുകേടിന് സേവനം ഒഴിവാക്കാൻ ഉപഭേ ാക്താവിന് വഴി തെളിയുന്ന രീതി ഇൗ വർഷം അവസാനത്തോടെ നടപ്പാക്കുെമന്ന് ട്രായ് (ടെലിക ോം െറഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചെയർമാൻ ആർ.എസ്. ശർമ.
നയാപൈസ ചെലവാക്കാതെ മാറ്റം സാധ്യമാകും. ഡി.ടി.എച്ച് ബോക്സുകളിൽ അതിനുള്ള സൗകര്യമുണ്ട്. അനുഭവപരിചയത്തിെൻറ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും ചെയർമാൻ വാർത്ത ഏജൻസിയോട് പറഞ്ഞു. കാണുന്ന ചാനലിനുമാത്രം പൈസ കൊടുക്കുന്ന രീതിക്ക് കേബ്ൾ ഒാപറേറ്റർമാരിൽനിന്നും ഡി.ടി.എച്ച് സേവനദാതാക്കളിൽനിന്നും കടുത്ത എതിർപ്പ് നിലനിൽക്കുേമ്പാഴാണ് പുതിയ പ്രഖ്യാപനം. ഫെബ്രുവരി ഒന്നിനകം രാജ്യത്തെ 90 ശതമാനം വരിക്കാരും ഇൗ രീതിയിലേക്ക് മാറും. യാത്രയിലോ സ്ഥലത്തില്ലാത്തവരോ ആണ് ശേഷിക്കുന്ന 10 ശതമാനം പേർ. തുടക്കത്തിൽ മന്ദഗതിയിലായിരുന്ന ചാനൽമാറ്റം ഇടക്കാലത്ത് വളരെ വേഗംകൂടിയതായി അദ്ദേഹം പറഞ്ഞു.
ടെലിവിഷന്‍ ചാനലുകളുടെ തെരഞ്ഞെടുപ്പില്‍ ഉപഭോക്താക്കളുടെ താല്പര്യങ്ങള്ക്ക് പ്രാധാന്യം നല്കിക്കൊണ്ടുളള പുതിയ മാറ്റങ്ങള്‍ ഫെബ്രുവരി ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരുക. ജനുവരി 31നകം കാണുന്ന ചാനലിനുമാത്രം പൈസ കൊടുക്കുന്ന രീതി എല്ലാവരിലേക്കും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. സമയപരിധി നീട്ടിനൽകിയത് ചില സേവനദാതാക്കളും കേബ്ൾ ഒാപറേറ്റർമാരും രേഖാമൂലം ആവശ്യപ്പെട്ടതുകൊണ്ടാണ് -ആര്.എസ്. ശര്‍മ പറഞ്ഞു. ഇഷ്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ഇൗ ഭേദഗതി നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.