ന്യൂഡൽഹി: കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് നൂറിലേറെ കേ സുകളുള്ള ജില്ലകളിൽ കേന്ദ്ര ധനസഹായത്തോടെ പോക്സോ കോടതി സ്ഥാപിക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാറിന് നിർദേശം നൽകി.
60 ദിവസത്തിനകം കോടതികൾ സ്ഥാപിച്ച് പരിശീലനം ലഭിച്ചവരും അനുഭാവപൂർണ സമീപനമുള്ളവരുമായ പ്രോസിക്യൂട്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും നിയമിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.