ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി ഒാഫിസിനു മുന്നിൽ കുമാർ വിശ്വാസിനെതിരെ പോസ്റ്ററുകൾ. ഒറ്റുകൊടുക്കുന്നവൻ, ബി.ജെ.പിയുടെ വേണ്ടപ്പെട്ടവൻ തുടങ്ങിയ വരികളാണ് പാർട്ടിയിലെ മുതിർന്ന നേതാവായ വിശ്വാസിെനതിരെ പതിച്ച പോസ്റ്ററുകളിലുള്ളത്. കഴിഞ്ഞ ദിവസം ആപ്പിലെ മറ്റൊരു നേതാവായ ദിലീപ് പാണ്ഡെ വിശ്വാസിനെതിരെ രംഗത്തുവന്നിരുന്നു.
രാജസ്ഥാെൻറ ചുമതലയുള്ള വിശ്വാസ് സ്ഥിരമായി കോൺഗ്രസിെന വിമർശിക്കുേമ്പാഴും അവിടെ അധികാരത്തിലുള്ള ബി.ജെ.പിയെ എന്തുകൊണ്ട് വിമർശിക്കുന്നില്ല എന്നായിരുന്നു ദിലീപ് പാെണ്ഡയുടെ ആരോപണം. ഡൽഹി നഗരസഭാ തോൽവിക്ക് പിന്നാലെ വിശ്വാസിെനതിരെ ഒാഖ്ല എം.എൽ.എ അമാനത്തുല്ല ഖാനും രംഗത്തുവന്നിരുന്നു.
വിശ്വാസ് ബി.ജെ.പിയുടെ ഏജൻറാണ്, അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ് തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചതിെനത്തുടർന്ന് അമാനത്തുല്ലയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. നേതാക്കൾക്കിടയിലെ തമ്മിലടി രൂക്ഷമായതിന് പിന്നാലെയാണ് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.