റാഞ്ചി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ്-ജെ.എം.എം-ആർ.ജെ.ഡി സഖ്യത്തിെൻറ വിജയം പ്രവചിച്ച് റാഞ്ചിയിൽ ബോർഡ് ഉയർന്നു. വോട്ടെണ്ണുന്ന ഇന്ന് രാവിലെയാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
‘ഝാർഖണ്ഡിന് സഖ്യ സർക്കാർ വേണം’ എന്ന വാചകമെഴുതിയ ബോർഡിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വലിയ ചിത്രവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഝാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ദ് സോറൻ മുഖ്യമന്ത്രിയായി വരണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. കോൺഗ്രസ്-ജെ.എം.എം സഖ്യത്തിന് അനുകൂലമായി വന്ന എക്സിറ്റ് പോൾ ഫലങ്ങൾ അന്തിമ ഫലത്തിൽ പ്രതിഫലിക്കുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.