ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയത് മീരാബായ് ചാനുവെന്ന മണിപ്പൂർ സ്വദേശിനിയായിരുന്നു. 49 കിലോഗ്രാം ഭാരോദ്വഹനത്തിലായിരുന്നു മീരാബായ് വെള്ളി മെഡൽ നേട്ടം. കഴിഞ്ഞ ദിവസമാണ് ടോക്യോയിൽ നിന്ന് ചാനു സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. വീട്ടിലേക്ക് തിരിച്ചെത്തിയ ചാനു ഭക്ഷണം കഴിക്കുന്നതിന്‍റെ ചിത്രം മണിപ്പൂർ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രാജാത് സേത്തി പങ്കുവെച്ചിരുന്നു.
ദാരിദ്യം ഒരാൾക്ക് സ്വപ്നങ്ങൾ നേടുന്നതിനുള്ള ഒഴിവുകഴിവല്ലെന്നായിരുന്നു സേത്തിയുടെ ട്വീറ്റ്. ഇതിനൊപ്പം മീരാബായ് ചാനു ഭക്ഷണം കഴിക്കുന്നതിന്‍റെ ചിത്രവും ഉണ്ടായിരുന്നു. എന്നാൽ, സേത്തിയുടെ ട്വീറ്റിന് ചില കേന്ദ്രങ്ങളിൽ നിന്നും വിമർശനങ്ങളും ഉയർന്നു.
ഇതോടെ രാജാത് സേത്തി പുതിയ ട്വീറ്റുമായി രംഗത്തെത്തി. തന്‍റെ ട്വീറ്റ് വിവാദമാക്കിയതിന് പിന്നിൽ കമ്യൂണിസ്റ്റുകാരണെന്നായിരുന്നു സേത്തിയുടെ നിലപാട്. ലളിതമായ ഒരു ട്വീറ്റിനെ ഏറ്റവും മോശമായ രീതിയിൽ വ്യാഖ്യാനിക്കാനുള്ള വൈദഗ്ധ്യം കമ്യൂണിസ്റ്റുകാർക്കുണ്ട്. ആഡംബര ജീവിതം നയിക്കുകയും പട്ടിണിെയ കുറിച്ച് ആളുകൾക്ക് ക്ലാസെടുക്കുകയും ചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകാർ. തന്‍റെ ടൈം ലൈനിൽ നിന്ന് ഇറങ്ങിപ്പോയി വേറെ പണിനോക്കു എന്നായിരുന്നു കമ്യൂണിസ്റ്റുകാരോടുള്ള സേത്തിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.