ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താന്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിപ്രകാരം സഹകരണ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു. ഇതിനായുള്ള വിജ്ഞാപനം പുതുക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ പണം നിക്ഷേപിക്കാമെന്നാണ് പുതുക്കിയ ഉത്തരവില്‍ പറയുന്നത്. ഈ പദ്ധതി പ്രകാരം നേരത്തെ ഏതു ബാങ്കുകള്‍ വഴിയും പണം നിക്ഷേപിക്കാമെന്നായിരുന്നു.
മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് ആശ്വാസമെന്ന നിലക്കാണ് സര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നത്. നേരത്തെ സഹകരണ ബാങ്കുള്‍ക്ക് പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നു. അതനുസരിച്ച് 16000 കോടി നിക്ഷേപം ലഭിച്ചു.
എന്നാല്‍, നോട്ടുപിന്‍വലിക്കല്‍ ആറുദിവസം പിന്നിട്ടപ്പോള്‍ പഴയ നോട്ടുകളോ നിക്ഷേപമോ സ്വീകരിക്കുന്നതില്‍നിന്ന് കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് ആരോപിച്ച് റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകളെ തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.