??? ??????

ബി.ജെ.പി നേതാക്കൾക്കെതിരായ കോഴയാരോപണം അന്വേഷിക്കണം -പ്രകാശ് കാരാട്ട്

ന്യൂഡൽഹി: ബി.ജെ.പി കേന്ദ്ര നേതാക്കൾക്ക് ബി.എസ് യെദിയൂരപ്പ കോഴ നൽകിയെന്ന ആരോപണം അടിയന്തരമായി അന്വേഷിക്കണമെന്ന ് സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും കാരാട്ട് ആവശ്യപ്പ െട്ടു.

ബംഗാളിൽ സഖ്യനീക്കം അല്ല ഉദ്ദേശിച്ചത്. ധാരണ പ്രകാരം ചില സീറ്റുകളിൽ പരസ്പരം മത്സരം ഒഴിവാക്കാൻ ആയിരുന്നു ശ്രമം. കോൺഗ്രസ് ഈ നീക്കം തകർത്തു.

തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്കെതിരെ ഉറച്ചു നിൽക്കുന്നവർ എല്ലാം ഇത് കഴിഞ്ഞാലും ഉറച്ചു നിൽക്കും. അതിനാൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യനീക്കങ്ങളിൽ പ്രതീക്ഷയുണ്ട്.

ശബരിമല വിഷയം ആരെങ്കിലും പ്രചാരണ വിഷയം ആക്കുന്നുവെങ്കിൽ അപ്പോൾ നോക്കാം. തീവ്ര ദേശീയത ഉയർത്തിയുള്ള ബി.ജെ.പി പ്രതിരോധത്തെ നേരിടുന്നതിൽ കോണ്ഗ്രസ് കുറച്ചു കൂടി ധൈര്യം കാണിക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.

Tags:    
News Summary - Prakash Karat to Yeddyurappa -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.