മഴ മുന്നറിയിപ്പ്; 2014 നു ശേഷം നിർമിച്ച പാലം, വിമാനത്താവളം, ഹൈവേകൾ എന്നിവക്കടുത്ത് കൂടി പോകരുത് -കേന്ദ്രസർക്കാരിനെതിരെ പ്രകാശ് രാജ്

കനത്ത മഴയിൽ പാലങ്ങൾ അടിക്കടി തകരുന്ന സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ നടൻ പ്രകാശ് രാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. മൺസൂൺ മുന്നറിയിപ്പ് എന്നു പറഞ്ഞാണ് താരം കുറിപ്പ് തുടങ്ങിയത്.

2014 നു ശേഷം ഉദ്ഘാടനം ചെയ്യുകയോ പണി കഴിപ്പിക്കുകയോ ചെയ്ത പാലം, കെട്ടിടങ്ങൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ തുടങ്ങിയവയുടെ അടുത്തേക്കൊന്നും പോകരുത്. വളരെ ശ്രദ്ധിക്കണം. പ്രകാശ് രാജ് കുറിച്ചത്.

താരത്തിന്റെ പ്രതികരണം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേരാണ് നടനെ അനുകൂലിച്ച് പ്രതികരിച്ചിരിക്കുന്നത്. മുമ്പും പല വിഷയങ്ങളിലും കേന്ദ്രസർക്കാരിനെതിരെ രംഗത്തുവന്നിട്ടുണ്ട് പ്രകാശ് രാജ്. നടനെന്നതിലുപരി സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ കൈടയിച്ചാണ് ആളുകൾ സ്വീകരിക്കാറുള്ളത്.  

ബിഹാറിൽ 17 ദിവസത്തിനിടക്ക് 12 പാലങ്ങളാണ് തകർന്നത്. ഡൽഹിയിലെയും ഗുജറാത്തിലെയും മധ്യപ്രദേശിലെയും വിമാനത്താവളങ്ങളും കനത്ത മഴയിൽ തകർന്നിരുന്നു. 

Tags:    
News Summary - Prakash Raj against the central government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.