ഭിന്നശേഷിക്കാരെ ദൃശ്യമാധ്യമങ്ങളിൽ ചിത്രീകരിക്കുന്നതിൽ മാർഗനിർദേശങ്ങളുമായി സുപ്രീം കോടതി

ന്യൂഡൽഹി: ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന തരത്തിൽ ദൃശ്യമാധ്യമങ്ങളിലും സിനിമകളിലും ചിത്രീകരിക്കുന്നതിനെതിരെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി. മടയൻ,മുടന്തൻ തുടങ്ങിയ പദങ്ങൾ സിനിമയിലും മറ്റും ഉപയോഗിക്കുന്നത് സമൂഹത്തിൽ തെറ്റായ ധാരണകൾ സൃഷ്ടിക്കുന്നുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

'ആംഖ് മിച്ചോളി' എന്ന ഹിന്ദി സിനിമയിൽ ഭിന്നശേഷിക്കാരെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുണ്ടെന്ന് കാണിച്ച് നിപുൺ മൽഹോത്ര സമർപ്പിച്ച ഹരജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സ്ക്രീനിംങിന് മുമ്പ് ഫിലിം സർട്ടിഫിക്കേഷൻ ബോഡി വിദഗ്ധരുടെ അഭിപ്രായം തേടണമെന്ന് ബെഞ്ച് പരാമർശിച്ചു. 

ഭിന്നശേഷിക്കാരുടെ വൈവിധ്യമാർന്ന യാഥാർത്ഥ്യങ്ങൾ ചിത്രീകരിക്കാൻ ദൃശ്യമാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും അവരുടെ വെല്ലുവിളികൾ മാത്രമല്ല വിജയങ്ങൾ, കഴിവുകൾ, സമൂഹത്തിനുള്ള സംഭാവനകൾ എന്നിവയും പ്രദർശിപ്പിക്കണമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. കെട്ടുകഥകൾ ചിത്രീകരിച്ച് അവരെ അപകീർത്തിപ്പെടുത്തരുതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Supreme Court with guidelines on portrayal of differently abled persons in visual media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.