പ്രകാശ് രാജ്

'മഴ നനയുന്നത് മനോഹരമാണ്, എന്നാൽ 2014ന് ശേഷം നിർമിച്ച പാലത്തിലോ വിമാനത്താവളത്തിലോ പോകരുത്'; ബി.ജെ.പിയെ പരിഹസിച്ച് പ്രകാശ് രാജ്

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ ശക്തമായ മഴയിൽ വിമാനത്താവളത്തിന്‍റെ ടെർമിനലും, പാലങ്ങളും പൊളിഞ്ഞുവീഴുന്ന വാർത്ത പ്രചരിച്ചതോടെ ബി.ജെ.പിയെ പരിഹസിച്ച് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. മഴ നനയുന്നത് ആസ്വാദ്യകരമായ കാര്യമാണെങ്കിലും 2014ന് ശേഷം ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിലോ, പാലത്തിലോ, ആശുപത്രികളിലോ പോകരുതെന്നാണ് അദ്ദേഹത്തിന്‍റെ പരിഹാസം. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

"മൺസൂൺ മുന്നറിയിപ്പ്: മഴ നനയുന്നത് മനോഹരമാണ്. എന്നാൽ 2014ന് ശേഷം നിർമിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങൾ, ആശുപത്രികൾ, വിമാനത്താവളങ്ങൾ, ദേശീയപാതകൾ, ട്രെയിനുകൾ, പാലങ്ങൾ എന്നിവയുടെ അടുത്തേക്ക് പോകരുത്. ജാഗ്രത പുലർത്തണം", അദ്ദേഹം എക്സിൽ കുറിച്ചു.

ബി.ജെ.പി-എൻ.ഡി.എ സർക്കാർ കോടികൾ മുടക്കി നിർമിച്ച വമ്പൻ പദ്ധതികളിൽപ്പെട്ടവയാണ് പൊളിഞ്ഞുവീണവയിൽ പലതും. ബിഹാറിൽ മഴ കനത്തതോടെ ഇതുവരെ പത്ത് പാലങ്ങളായി നിലംപതിച്ചത്. രണ്ടാഴ്ചക്കിടെയാണ് സംസ്ഥാനത്തെ പത്ത് പാലങ്ങൾ തകർന്നത്. 24 മ​​ണി​​ക്കൂ​​റി​​നി​​ടെ ര​​ണ്ട് പാ​​ല​​ങ്ങ​​ൾ ത​​ക​​ർ​​ന്ന സ​​ര​​ണി​​ലാ​​ണ് വ്യാ​​ഴാ​​ഴ്ച വീ​​ണ്ടും പാ​​ലം ത​​ക​​ർ​​ന്ന​​തെ​​ന്ന് ജി​​ല്ല മ​​ജി​​സ്‌​​ട്രേ​​റ്റ് അ​​മ​​ൻ സ​​മീ​​ർ പ​​റ​​ഞ്ഞു. ബു​​ധ​​നാ​​ഴ്ച സ​​ര​​ണി​​ലെ ജ​​ന്ത ബ​​സാ​​റി​​ലും ല​​ഹ്ലാ​​ദ്പു​​രി​​ലും പാലങ്ങൾ തകർന്നിരുന്നു. ക​​ഴി​​ഞ്ഞ 16 ദി​​വ​​സ​​ത്തി​​നി​​ടെ സി​​വാ​​ൻ, സ​​ര​​ൺ, മ​​ധു​​ബാ​​നി, അ​​രാ​​രി​​യ, ഈ​​സ്റ്റ് ച​​മ്പാ​​ര​​ൻ, കി​​ഷ​​ൻ​​ഗ​​ഞ്ച് ജി​​ല്ല​​ക​​ളി​​ലാ​​യി 10 പാ​​ല​​ങ്ങ​​ളാ​​ണ് ത​​ക​​ർ​​ന്ന​​ത്.

കഴിഞ്ഞയാഴ്ച ഡൽഹി വിമാനത്താവളത്തിന്‍റെ മേൽക്കൂര തകർന്നുവീണിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യപ്രദേശിലും ഗുജറാത്തിലും വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണിരുന്നു.

അടുത്തിടെ ഉദ്ഘാടനം ചെയ്ത വിവാദമായ അയോധ്യ രാമക്ഷേത്രത്തിലെ ചോർച്ചയും ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ രൂപപ്പെട്ട കുഴികളും വലിയ ചർച്ചയായിരുന്നു.

Tags:    
News Summary - Prakash Raj slams BJP; says people should be aware if going near bridges or airports inaugurated after 2014

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.