ബംഗളൂരു: വരുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി.ജെ.പി സീറ്റ് നിഷേധിച്ചതോടെ ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് ശിവസേനയെ കൂട്ടുപിടിക്കുന്നു. ശിവസേന തലവൻ ഉദ്ധവ് താക്കറെയുമായി രണ്ടുവട്ടം നടത്തിയ ചർച്ചക്കൊടുവിൽ ഇതുസംബന്ധിച്ച് ധാരണയായതായാണ് വിവരം. മറാത്തികൾക്ക് സ്വാധീനമുള്ള ഉത്തര കർണാടകയിലെ നിയമസഭ സീറ്റുകളിലൊന്നാണ് മുത്തലിക്കിനായി നൽകുക.
അതേസമയം, ബി.ജെ.പിക്കെതിരെ വീണുകിട്ടിയ വടിയായി മുത്തലിക്കിനെ ഉപയോഗിക്കാനാണ് ശിവസേനയുടെ തീരുമാനം. മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ വല്യേട്ടൻ മനോഭാവം ദഹിക്കാത്ത ശിവസേന മുഖപത്രമായ സാമ്നയിലൂടെണ് ശ്രീരാമസേനയുടെയും ശിവസേനയുടെയും പല സന്ദർഭങ്ങളിലും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഉത്തര കർണാടകയിലെ വോട്ടുകളിൽ വിള്ളൽ വീഴ്ത്താനാ ശ്രമം. മറാത്തികൾക്കുകൂടി സ്വാധീനമുള്ള ബെളഗാവി, ചിക്കോടി, ഗോഖക്, ബിദർ മേഖലകളിലായി 100 സീറ്റുകളിൽ ഇത്തവണ ശിവസേന മത്സരരംഗത്തുണ്ടാവുമെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.