ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരുക്കിയ ഇഫ്താർ വിരുന്ന് പ്രതിപക്ഷ പാർട്ടികളുടെ പുതിയ സംഗമവേദിയായി. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ശ്രദ്ധേയ സാന്നിധ്യമായപ്പോൾ, അസാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കനിമൊഴി -ഡി.എം.കെ, ദിനേശ് ത്രിവേദി -തൃണമൂൽ കോൺഗ്രസ്, ഡി.പി. ത്രിപാഠി -എൻ.സി.പി, ഡാനിഷ് അലി -ജനതാദൾ സെക്കുലർ, പി.കെ. കുഞ്ഞാലിക്കുട്ടി -മുസ്ലിംലീഗ് തുടങ്ങി വിവിധ പാർട്ടികളുടെ നേതാക്കൾ വിരുന്നിനെത്തി. അതേസമയം, പ്രമുഖ പാർട്ടികളുടെ മുതിർന്ന നേതാക്കൾക്കു പകരം, പ്രതിനിധികളാണ് എത്തിയത്. നാഗ്പുരിലെ ആർ.എസ്.എസ് പരിപാടിയിൽ സംബന്ധിച്ച പ്രണബ് മുഖർജിയെ ഇഫ്താർ വിരുന്നിലേക്ക് ക്ഷണിച്ചില്ലെന്ന പ്രചാരണങ്ങൾ കോൺഗ്രസ് നേരത്തെ തള്ളിയിരുന്നു. ആർ.എസ്.എസ് പരിപാടിയിൽ പെങ്കടുത്തതിനെ ചൊല്ലിയുള്ള എതിർപ്പുകൾക്കിടയിലാണ് പ്രണബ് ഇഫ്താർ വിരുന്നിനെത്തിയത്. രാഹുലിനൊപ്പമിരുന്ന് അദ്ദേഹം ആഹാരം കഴിച്ചു. ചികിത്സാർഥം വിദേശത്തായതുകൊണ്ടാണ് സോണിയ ഗാന്ധിക്ക് ഇഫ്താർ വിരുന്നിൽ പെങ്കടുക്കാൻ കഴിയാതെ പോയത്.
രണ്ടു പതിറ്റാണ്ടിനിടെ കോൺഗ്രസ് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലെ പ്രധാന ആതിഥേയയായിരുന്നു സോണിയ. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായ ശേഷം ഇതാദ്യമായാണ് ഇഫ്താർ ഒരുക്കിയത്. 2015നു ശേഷം കോൺഗ്രസ് ഇഫ്താർ സംഘടിപ്പിച്ചിരുന്നില്ല. പ്രണബ് മുഖർജിക്കു പുറമെ മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽ, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.