സംഘര്‍ഷം വ്യാപകമാകുന്നതില്‍ രാഷ്ട്രപതിക്ക് ആശങ്ക

ഡാന്‍തന്‍ (പശ്ചിമബംഗാള്‍): സമൂഹത്തില്‍ സംഘര്‍ഷവും ഭിന്നതയും വ്യാപകമാകുന്നതില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആശങ്ക. പരസ്പര ആദരവോടെ ഈ പ്രശ്നം കൈകാര്യം ചെയ്യണമെന്ന് പശ്ചിമബംഗാളിലെ ഡാന്‍തന്‍ ഗ്രാമത്തില്‍ ഗ്രാമീണമേള ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
പവര്‍ ഗ്രിഡ് കോര്‍പറേഷനുവേണ്ടി പശ്ചിമബംഗാളിലെ ഭംഗാറില്‍ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെയും തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെയും സംഘര്‍ഷം വ്യാപകമായ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ പ്രസ്താവന.

‘‘പത്രങ്ങളിലും ചാനലുകളിലും ദിവസങ്ങളായി അക്രമങ്ങളുടെ വാര്‍ത്തകളാണ്. ആഗോളതലത്തില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. നമ്മുടെ തന്നെ മനസ്സിലും ബോധത്തിലും ആത്മാവിലുമൊക്കെയുള്ള സംഘര്‍ഷങ്ങളെക്കുറിച്ചാണ്’’ -പ്രണബ് പറഞ്ഞു. വ്യാപകമാകുന്ന സംഘര്‍ഷം പ്രാദേശികതലത്തില്‍ അപ്പോള്‍തന്നെ പരിഹരിക്കപ്പെടണം. അല്ളെങ്കില്‍ അത് പടരും.
ലോകം കൂടുതല്‍ അക്രമാസക്തമായി മാറുകയാണ്. അത് മനുഷ്യസമൂഹത്തിന്‍െറ പൊതുസ്വഭാവമല്ല എന്നുകൂടി ഓര്‍ക്കണം. പരസ്പരം സ്നേഹിക്കാനും സ്വീകരിക്കാനുമാണ്, തള്ളിപ്പറയാനും വെറുക്കാനുമല്ല മാനവികത പറയുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഡാന്‍തന്‍ സ്പോര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടക്കുന്നതാണ് ഗ്രാമീണമേള.

 

Tags:    
News Summary - Pranab Mukherjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.