ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് പരസ്യങ്ങളിൽ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ചിത്രങ്ങൾ ഉപയോഗിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് രാഷ്ട്രപതി ഭവൻ കത്തയച്ചു. രാഷ്ട്രപതിയുട ഓഫിസിെൻറ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടരുതെന്ന് ആവശ്യപ്പെട്ടുള്ളതാണ് കത്തിൽ ഇത് ചട്ടലംഘനമാണോയെന്നു പരിശോധിക്കണമെന്ന് രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോൾ ആവശ്യപ്പെട്ടു. മറ്റു നേതാക്കൾക്കൊപ്പം പ്രണബ് മുഖർജിയുടെയും ചിത്രം പതിച്ച പരസ്യങ്ങൾ കോൺഗ്രസ് ഉപയോഗിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
രാഷ്ട്രപതി കക്ഷി രാഷ്ട്രീയത്തിന് അതീതനാണ്. അദ്ദേഹത്തിെൻറ ചിത്രങ്ങൾ രാഷ്ട്രീയ കാര്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല. രാഷ്ട്രീയ ആവശ്യങ്ങൾക്കായി ചിത്രങ്ങളുൾപ്പെടെ അദ്ദേഹവുമായി ബന്ധപ്പെട്ട ഒന്നും ഉപയോഗിക്കുന്നില്ലെന്ന് പാർട്ടികൾ ഉറപ്പുവരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. രാഷ്ട്രപതിയാകുന്നതിനു മുൻപ് കോൺഗ്രസിെൻറ നേതൃനിരയിലുണ്ടായിരുന്നയാളാണ് പ്രണബ് മുഖർജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.