ന്യൂഡൽഹി: ഡൽഹി വംശീയാതിക്രമം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തെന്ന് ആരോപിച്ച് ബി.ബി.സി നടത്തുന്ന അവാർഡ് ദാന ചടങ്ങിലേക്കുള്ള ക്ഷണം പ്രസാർ ഭാരതി സി.ഇ.ഒ ശശി ശേഖർ വെമ്പതി നിരസിച്ചു. എട്ടിന് ഡൽഹിയിൽ ബി.ബി.സി നടത്തുന്ന ഇന്ത്യൻ വനിത കായികതാരങ്ങൾക്കുള്ള അവാർഡ്ദാന ചടങ്ങിൽ പെങ്കടുക്കില്ലെന്ന് ശശി ശേഖർ മറുപടി നൽകി. ആക്രമണ മേഖലയിൽനിന്ന് ബി.ബി.സി നൽകിയ വാർത്തകൾ ഏകപക്ഷീയവും ആധികാരികമല്ലാത്തതും സാമുദായിക നിറം നൽകുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാറിന് കീഴിലുള്ള പ്രസാർ ഭാരതി സി.ഇ.ഒയുടെ നടപടി.
ബി.ബി.സി ഡയറക്ടർ ജനറൽ ടോണി ഹാൾ മാർച്ച് നാലിനാണ് ശശി ശേഖറിനെ ചടങ്ങിലേക്ക് ക്ഷണിച്ച് കത്തയച്ചത്. ഇതിന് മറുപടിയിൽ, ബി.ബി.സി സംഘർഷം ഏകപക്ഷീയമായാണ് റിപ്പോർട്ട് ചെയ്തതെന്നും എഡിറ്റോറിയൽ വിഭാഗം ഇതു പുനപരിശോധിക്കുമെന്നാണ് കരുതുന്നതെന്നും ശശി ശേഖർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.