ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തെ ചോദ്യം ചെയ്ത് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ആദ്യം സർക്കാർ കോവിഡ് വാക്സിൻ സ്വീകരിക്കാൻ ആവശ്യപ്പെട്ടെന്നും ഇപ്പോൾ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കാനാണ് ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
'വാക്സിൻ സ്വീകരിക്കാത്തവരോട് കുത്തിവെയ്െപ്പടുക്കാനും അത് കോവിഡിനെതിരെ പ്രവർത്തിക്കുമെന്നും പറയുന്നു. കുത്തിവെയ്പ്പ് സ്വീകരിച്ചവരോട് ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കാൻ പറയുന്നു. കൂടാതെ കുത്തിവെയ്പ്പ് സ്വീകരിക്കാത്തവർ വാക്സിൻ സ്വീകരിച്ചവരെ അപകടത്തിലാക്കുമെന്ന് പറയുന്നു. അപ്പോൾ കുത്തിവെയ്പ്പ് എടുത്തവരെ വാക്സിൻ സംരക്ഷിക്കില്ലേ' -പ്രശാന്ത് ഭൂഷൺ ചോദിച്ചു.
രാജ്യത്ത് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പ്രതികരണം.
രാജ്യത്ത് ബൂസ്റ്റർ ഡോസ്, കുട്ടികൾക്കുള്ള വാക്സിൻ എന്നിവ നൽകുന്നതിനെക്കുറിച്ച് ഉപദേശകരുടെ നിർദേശമനുസരിച്ച് തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. വയോധികർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.