നിതീഷ് കുമാറിന് വിഭ്രാന്തി, ആരോപണങ്ങൾക്ക് മറുപടിയുമായി പ്രശാന്ത് കിഷോർ

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തനിക്കെതിരായ നിതീഷ് കുമാറിന്‍റെ ആരോപണങ്ങളെ തള്ളിയ അദ്ദേഹം നിതീഷ് കുമാറിന് ഒറ്റക്കാവുമോ എന്ന ഭയമാണെന്നും അതുകൊണ്ടാണ് പരസ്പരബന്ധമില്ലാതെ സംസാരിക്കുന്നതെന്നും പറഞ്ഞു.

'പ്രായം കൂടുന്നത് നിതീഷ് കുമാറിന്‍റെ സംസാരത്തിലും പ്രവർത്തിയിലും പ്രതിഫലിക്കുന്നുണ്ട്. അദ്ദേഹം എന്തെങ്കിലും പറയാൻ ശ്രമിക്കുമ്പോൾ പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് പുറത്തേക്ക് വരുന്നത്. ഞാൻ ബി.ജെ.പിയുടെ അജണ്ട പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ജെ.ഡി.യുവിനെ കോൺഗ്രസിൽ ലയിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും ഈയിടെ അദ്ദേഹം ആരോപിച്ചിരുന്നു. നിതീഷ് വിഭ്രാന്തിയിലായിരിക്കുകയാണ്, അദ്ദേഹം രാഷ്ട്രീയമായി ഒറ്റപ്പെട്ടു. വിശ്വസിക്കാൻ കഴിയാത്തവരാൽ അദ്ദേഹം ചുറ്റപ്പെട്ടിരിക്കുന്നു.' - പ്രശാന്ത് കിഷോർ പറഞ്ഞു. താൻ ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെങ്കിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് എന്തിന് സംസാരിക്കണമെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം, അഞ്ച് വർഷങ്ങൾക്ക് മുമ്പ് ജെ.ഡി.യുവിനെ കോൺഗ്രസിൽ ലയിപ്പിക്കാൻ പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടുവെന്ന് നിതീഷ് കുമാർ ആരോപിച്ചിരുന്നു. ബി.ജെ.പി അജണ്ട അനുസരിച്ചാണ് പ്രശാന്ത് കിഷോറിന്റെ പ്രവർത്തനമെന്നും നിതീഷ് പറഞ്ഞിരുന്നു. പാർട്ടിയെ നയിക്കാൻ വീണ്ടും ജെ.ഡി.യുവിൽ ചേരാൻ നിതീഷ് കുമാർ തന്നോട് ആവശ്യപ്പെട്ടെന്ന് പൊതുസമ്മേളനത്തിൽ പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ നിതീഷ് കുമാർ രംഗത്തെത്തിയത്.

Tags:    
News Summary - Prashant Kishor says Nitish Kumar getting delusional, 'scared of being isolated'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.