പ്രശാന്ത് കിഷോർ

അധികാരത്തിലെത്തി ആദ്യ ഒരുമണിക്കൂറിനകം ബിഹാറിലെ മദ്യനിരോധനം പിൻവലിക്കും -പ്രശാന്ത് കിഷോർ

പട്ന: ബിഹാറിൽ അധികാരത്തിലെത്തിയാൽ ഉടൻ മദ്യനിരോധനം പിൻവലിക്കുമെന്ന് പ്രശാന്ത് കിഷോർ. ഒക്ടോബർ രണ്ടിനാണ് പ്രശാന്ത് കിഷോർ പുതിയ പാർട്ടി രൂപീകരിക്കുന്നത്. ജൻ സുരാജ് എന്നാണ് പാർട്ടിയുടെ പേര്. ജൻ സുരാജ് അധികാരത്തിലേറി ആദ്യ ഒരുമണിക്കൂറിനകം മദ്യ നിരോധനം അവസാനിപ്പിക്കുമെന്നാണ് പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം.

ബിഹാറിൽ മദ്യനിരോധനം കടലാസിലൊതുങ്ങുകയാണെന്നും പ്രശാന്ത് കിഷോർ ആരോപിച്ചു. മദ്യത്തിന്റെ ഹോം ഡെലിവറി ഇഷ്ടം പോലെ നടക്കുന്നുണ്ട്. സമ്പൂർണ മദ്യനിരോധനം മൂലം ബിഹാർ സർക്കാറിന് പ്രതിവർഷം 20,000 രൂപയുടെ നികുതി വരുമാനം നഷ്ടമാക്കുന്നുണ്ട്. സ്ത്രീകളുടെ വോട്ട് കിട്ടിയാലും ഇല്ലെങ്കിലും മദ്യ നിരോധനം പിൻവലിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് 2016ലാണ് നിതീഷ് കുമാർ സർക്കാർ മദ്യനിരോധനം ഏർപ്പെടുത്തിയത്. വ്യാജ മദ്യദുരന്തങ്ങൾക്ക് പേരുകേട്ട സംസ്ഥാനമാണ് ബിഹാർ. 

Tags:    
News Summary - Prashant Kishor vows to end liquor ban in Bihar instantly if elected to power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.