സ്കൂളിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്ന പണിയെടുപ്പിച്ചു; ദളിത് വിദ്യാർഥിയുടെ കാഴ്ച നഷ്ടമായി

ചെന്നൈ: സർക്കാർ സ്കൂളിലെ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്ന ജോലി ചെയ്ത ദളിത് വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി ആരോപണം. മധുര കപ്പലൂരിലെ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി യുവരാജിന്റെ ഒരു കണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. കെട്ടിടാവശിഷ്ടങ്ങളിലെ പൊടിയേറ്റാണ് കാഴ്ച നഷ്ടമായത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാതിരുന്നതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

യുവരാജ് അടക്കം സ്കൂളിലെ ദളിത് വിദ്യാർഥികളെ അധ്യാപകർ നിർബന്ധിച്ച് ജോലികൾ ചെയ്യിപ്പിച്ചിരുന്നതായും ആരോപണം ഉയരുന്നുണ്ട്. കണ്ണിൽ പൊടി വീണ് ഗുരുതരാവസ്ഥയിലായിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ അധികൃതർ തയ്യാറായില്ല. പകരം രക്ഷിതാക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം പറഞ്ഞയയ്ക്കുകയായിരുന്നു.

സംഭവത്തിൽ സി.പി.ഐ പ്രതിഷേധവുമായി രംഗത്തെത്തി. അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.

Tags:    
News Summary - cpi-demands-school-education-department-to-provide-compensation-to-boy-who-lost-vision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.