ഇൻഡോർ: പ്രാർഥനക്ക് ഫലം കാണാത്തതിനെ തുടർന്ന് യുവാവ് ക്ഷേത്രങ്ങൾ തകർത്തു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ചന്ദൻ നഗർ, ഛത്രിപുര എന്നിവിടങ്ങളിലെ രണ്ട് ക്ഷേത്രങ്ങളാണ് 24കാരൻ തകർത്തത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ചെറുപ്പത്തിൽ അപകടത്തെ തുടർന്ന് യുവാവിന്‍റെ കണ്ണിന് സാരമായി പരിക്കേറ്റിരുന്നു. എന്നാൽ ഒരുപാട് പ്രാർഥിച്ചിട്ടും പരിക്ക് ഭേദമായില്ല. ഇതാണ് ക്ഷേത്രങ്ങൾ തകർക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
പ്രതി മാനികാസ്വാസ്ഥ്യമുള്ളയാളാണെന്ന് കരുതുന്നതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നനും അഡിഷണൽ ഡെപ്യൂട്ടി കമ്മീഷണർ പ്രശാൻ ചൗബെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.