എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കും; റഷ്യ, ബെലറൂസ്, മ്യാന്മർ എന്നീ രാജ്യങ്ങൾക്ക് ക്ഷണമില്ല

ന്യൂഡല്‍ഹി: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കും. സെപ്റ്റംബർ 17 മുതല്‍ 19 വരെയാണ് രാഷ്ട്രപതിയുടെ ബ്രിട്ടൻ സന്ദർശനം.

ഏതാണ്ട് 500 ഓളം ലോകനേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമാണ് എലിസബത്ത് രാജ്ഞിക്ക് അന്ത്യാഞ്ജലി അർപ്പിക്കുക. തിങ്കളാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബ്ബെയിലാണ് രാജ്ഞിയുടെ സംസ്കാരം. ​രാഷ്ട്രപതിയുടെ സന്ദർശനം വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു. ആ​ബ്ബെയിൽ ബ്രിട്ടനിൽ 57വർഷത്തിനു ശേഷം നടക്കുന്ന ആദ്യ ദേശീയ സംസ്കാര ചടങ്ങാണിത്. മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെയാണ് ഇതിനു മുമ്പ് ഇവിടെ സംസ്കരിച്ചത്. 1965ലായിരുന്നു അത്. അതേസമയം, രാജ്ഞിയുടെ സംസ്കാരചടങ്ങിൽ പ​ങ്കെടുക്കാൻ റഷ്യ, ബെലറൂസ്, മ്യാന്മർ തുടങ്ങിയ രാജ്യങ്ങൾക്ക് ക്ഷണമില്ല.

ഏഴു പതിറ്റാണ്ടു കാലം ബ്രിട്ടന്‍ ഭരിച്ച എലിസബത്ത് രാജ്ഞി(96) സെപ്തംബര്‍ 8നാണ് അന്തരിച്ചത്. ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ തിങ്കളാഴ്ച ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിൽ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാജ്ഞിയുടെ മൃതദേഹം ബക്കിങ് ഹാം കൊട്ടാരത്തിലെത്തിച്ചിരുന്നു. C-17 ഗ്ലോബ് മാസ്റ്റർ വിമാനത്തിലാണ് ലണ്ടനിൽ നിന്നും മൃതദേഹം ബക്കിങ്ഹാമിലേക്ക് എത്തിച്ചത്. മകൾ ആൻ മൃതദേഹത്തെ അനുഗമിച്ചു. സെപ്തംബര്‍ 19നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. എഡിൻബർഗിൽ പതിനായിരങ്ങളാണ് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിച്ചത്.

Tags:    
News Summary - President Droupadi Murmu to join 500 world leaders at Queen Elizabeth II's funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.