പനാജി: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിദ്യാഭ്യാസ സംവിധാനം ഇന്ത്യയിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ ലഭ്യത ഇന്നും രാജ്യത്ത് വിശേഷാവകാശമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പുതിയ സ്ഥാപനങ്ങളൊരുക്കി ഉന്നത വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിൽ രാജ്യം മികച്ച നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ വലിയ വെല്ലുവിളിയാണ്.
ഡോണ പോളയിൽ ഗോവ സർവകലാശാലയുടെ 30ാമത് വാർഷിക ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസം എല്ലാവരെയും ഉൾക്കൊള്ളുന്നതും വ്യാപകവുമാക്കുന്നതിന് വലിയ ഊന്നലാണ് സർക്കാറും ബന്ധപ്പെട്ടവരും നൽകുന്നത്. എണ്ണം വർധിപ്പിക്കുന്നതിനൊപ്പം ഗുണനിലവാരവും വർധിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യ പുരോഗമിക്കുകയും വ്യവസായ വിപ്ലവത്തിെൻറ ഗുണഫലങ്ങൾ സമൂഹത്തിലെത്തുകയും ചെയ്യുമ്പോൾ ഉന്നത വിദ്യാഭ്യാസം പുതിയ പ്രതീക്ഷകൾക്കൊത്ത് ഉയരേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.