രാഷ്ട്രപതി ഇന്ന് തമിഴ്നാട്ടിൽ

കോയമ്പത്തൂർ: ജഗ്ഗി വാസുദേവിന്‍റെ ഇഷ യോഗ കേന്ദ്രത്തിൽ നടത്തുന്ന ശിവരാത്രി മഹോത്സവത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് തമിഴ്നാട്ടിലെത്തും. ശനിയാഴ്ച രാവിലെ 11.45ന് മധുരയിലെത്തും. ഉച്ചക്ക് 12.15ന് മധുര മീനാക്ഷിയമ്മൻ ക്ഷേത്രം സന്ദർശിക്കും.

തിരിച്ച് മധുര വിമാനത്താവളത്തിലെത്തി അവിടെനിന്ന് പ്രത്യേക വിമാനത്തിൽ പുറപ്പെട്ട് ഉച്ചക്കുശേഷം 3.10ന് കോയമ്പത്തൂർ സൂലൂർ എയർഫോഴ്സ് ബേസിലിറങ്ങും. വൈകീട്ട് ആറിന് കാറിൽ ഇഷ യോഗ കേന്ദ്രത്തിലെത്തും. രാഷ്ട്രപതിയുടെ ആദ്യ തമിഴ്‌നാട് സന്ദർശനമാണിത്.

കോയമ്പത്തൂർ നഗരത്തിൽ ശനിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ രാത്രി 10 വരെയും ഞായറാഴ്ച രാവിലെ ആറു മുതൽ 10 വരെയും വാഹനഗതാഗതത്തിൽ മാറ്റമുണ്ടാവും.

Tags:    
News Summary - President in Tamil Nadu today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.