കട്ടക്ക്: അഭിഭാഷകർ സമൂഹത്തോട് ഉത്തരവാദിത്തം കാണിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കട്ടക്കിെല ദേശീയ നിയമ സർവകലാശാല സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ സേവനത്തിെൻറ സാധ്യതകൾ വിവധ തരത്തിൽ വർധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര നയതന്ത്രമുൾപ്പെടെ രാജ്യാന്തര വ്യാപാര വ്യവസായങ്ങളിലേക്കും സാധ്യതകൾ വികസിച്ചിരിക്കുന്നു. കോടതി ചെലവുകൾ വഹിക്കാൻ കഴിയാത്ത സമൂഹത്തിലെ ദരിദ്രരോടും അടിച്ചമർത്തപ്പെട്ടവരോടും അഭിഭാഷകർ സഹകരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
നീതിക്കും സമത്വത്തിനും വേണ്ടി പ്രവർത്തിക്കണമെന്ന് നിയമ വിദ്യാർഥികളോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.