ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പരസ്പര സഹകരണവും ഐക്യവും ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണ് ദീപാവലി ആഘോഷമെന്നും രാഷ്ട്രപതി ഓർമിപ്പിച്ചു.
'ദീപാവലി സന്തോഷത്തിന്‍റേയും ആഹ്ലാദത്തിന്‍റേയും ആഘോഷമാണ്. ദീപാവലിയുടെ വെളിച്ചം സൂചിപ്പിക്കുന്നത് നമ്മളിലെ ആന്തരികവും ബാഹ്യവുമായ അജ്ഞതയുടെ അന്ധകാരങ്ങളെ അകറ്റുന്ന അറിവിനെയാണ്. ഒരു ദീപം പോലെ എല്ലാവരുടെ ജീവിതത്തിലും വെളിച്ചവും ഊർജവും ഉണ്ടാവട്ടെ. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ പൗരൻമാർക്കും ദീപവലി ആശംസകൾ നേരുന്നു' -രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.
സമൂഹത്തിൽ താഴെക്കിടയിലുള്ള മനുഷ്യകരെ സഹായിക്കാനുള്ള മനോഭാവം ആളുകളുടെയുള്ളിൽ ആഴത്തിൽ വളരെട്ടെയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.